അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന നടേരി സ്വദേശി മരിച്ചു

news image
Jul 27, 2026, 2:54 am GMT+0000 payyolionline.in

കൊയിലാണ്ടി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. നടേരി തെറ്റിക്കുന്ന് സ്വദേശി ബിജു (49) ആണ് മരിച്ചത്.

​രോഗബാധയെ തുടർന്ന് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്.

കൊല്ലം ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു ബിജു.

 

​പിതാവ്: ഭാസ്ക്കരൻ. ​മാതാവ്: വിലാസിനി.

​ഭാര്യ: രമ്യ. ​മക്കൾ: അദ്വൈത്, അഭിരാം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe