ന്യൂഡൽഹി: മംഗലാപുരത്തുനിന്ന് രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ അനുവദിക്കാൻ റെയിൽവേ ബോർഡിന് ശുപാർശ നൽകി സെക്കന്തരാബാദിൽ ചേർന്ന റെയിൽവേ ടൈംടേബിൾ കമ്മിറ്റി യോഗം. തിരുവനന്തപുരത്തുനിന്ന് മധുരയ്ക്കുള്ള അമൃത എക്‌സ്‌പ്രസ് രാമേശ്വരത്തേക്ക് നീട്ടുന്നതിനു പുറമെ യശ്വന്ത്പുർ–- കണ്ണൂർ എക്‌സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനും കമ്മിറ്റി ശുപാർശ നൽകി.
റെയിൽവേ ബോർഡ് അംഗീകരിക്കുന്നതോടെ ഇത് നടപ്പാകും. നേരിട്ട് തീവണ്ടിയില്ലാത്തതിനാൽ കന്യാകുമാരി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ എത്തിയാലേ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് രാമേശ്വരത്തേക്ക് ട്രെയിൻ ലഭിച്ചിരുന്നുള്ളൂ. വടക്കേ മലബാറിൽനിന്ന് ബംഗളൂരുവിലേക്ക് കൂടുതൽ തീവണ്ടി വേണമെന്ന ആവശ്യത്തിന്റെ ഭാഗമായാണ് യശ്വന്ത്പുർ എക്‌സ്‌പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നതെന്നും പാസഞ്ചർ അമ്‌നിറ്റീസ് കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് അറിയിച്ചു.