അമ്പലവയൽ പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്; സ്റ്റേഷനിൽ കുഴഞ്ഞുവീണ യുവതിയുടെ മൊഴിയെടുത്തു

news image
Mar 29, 2026, 5:40 am GMT+0000 payyolionline.in

കൽപ്പറ്റ: വയനാട് അമ്പലവയലിൽ യുവതിയുടെ പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. പീഡനത്തിന് ഇരയായ യുവതി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണിരുന്നു. ജനറൽ ആശുപത്രിയിൽ എത്തിയാണ് പൊലീസ് യുവതിയുടെ മൊഴി എടുത്തത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതി ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥനും മകനുമെതിരെയാണ് പൊലീസ് കേസെടുത്തത്. ബലാത്സംഗത്തിനും പീഡന ശ്രമത്തിനുമാണ് കേസ്. പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകൾ കാത്തു നിർത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. പിന്നാലെയാണ് യുവതി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ രാത്രി 10 മണിയോടെയാണ് പെൺകുട്ടി അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. പീഡനത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടും പൊലീസ് മോശമായി പെരുമാറിയെന്നാണ് പരാതി. പീഡനത്തിന് ഇരയായ 23കാരിയുടെ മൊഴിയെടുക്കാതെ മണിക്കൂറുകളോളം കാത്ത് നിർത്തി. തുടർന്ന് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നു. പുരുഷനായ പൊലീസുകാരനാണ് ഭീഷണിപ്പെടുത്തിയതെന്നാണ് കുടുംബം പറയുന്നത്.പൊലീസ് പെൺകുട്ടിയെ അഭയ കേന്ദ്രത്തിൽ ആക്കുകയായിരുന്നു. ഇന്ന് രാവിലെ കുടുംബം എത്തി സംസാരിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. പെൺകുട്ടി ജോലി ചെയ്ത വീട്ടിൽ നിന്നാണ് പീഡനം ഉണ്ടായത് എന്നാണ് പരാതി

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe