അമ്മയുടെ മാതാപിതാക്കളെ കാണാൻ വാശിപിടിച്ചത് പ്രകോപനമായി; പിതാവിന്‍റെ ക്രൂരതയിൽ ഞെട്ടി നാട്

news image
Jun 8, 2023, 3:29 am GMT+0000 payyolionline.in

മാവേലിക്കര: പുന്നമ്മൂട്ടിൽ ആറു വയസ്സുകാരിയെ പിതാവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത് അമ്മയുടെ മാതാപിതാക്കളെ കാണണമെന്ന് വാശിപിടിച്ചതിന്‍റെ ദേഷ്യത്തിലായിരിക്കാമെന്ന് പൊലീസ്. പു​ന്ന​മൂ​ട് ആ​ന​ക്കൂ​ട്ടി​ൽ ന​ക്ഷ​ത്ര​യാ​ണ്​ (ആ​റ്) ഇന്നലെ ദാരുണമായി കൊ​ല്ല​പ്പെ​ട്ട​ത്. പി​താ​വ് ശ്രീ​മ​ഹേ​ഷി​നെ (38) പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.

നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷംമുൻപ് ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം ശ്രീമഹേഷും മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണമെന്നുപറഞ്ഞ് നക്ഷത്ര ശാഠ്യംപിടിക്കുമായിരുന്നു. ഇതേത്തുടർന്നു പെട്ടെന്നുണ്ടായ പ്രകോപനമാകാം കൊലപാതക കാരണമെന്നു പൊലീസ് പറയുന്നു. ബു​ധ​നാ​ഴ്​​ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മ​ഹേ​ഷി​ന്റെ മാ​താ​വ്​ സു​ന​ന്ദ ഇവരുടെ വീ​ടി​നു സ​മീ​പം സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാണ് താ​മ​സി​ക്കു​ന്നത്. ബ​ഹ​ളം കേ​ട്ട് ഓ​ടി​ച്ചെ​ല്ലു​മ്പോ​ൾ വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ൽ സോ​ഫ​യി​ൽ വെ​ട്ടേ​റ്റ് കി​ട​ക്കു​ന്ന ന​ക്ഷ​ത്ര​യെ​യാ​ണ് ക​ണ്ട​ത്. ബ​ഹ​ളം വെ​ച്ചു​കൊ​ണ്ട് പു​റ​ത്തേ​ക്കോ​ടി​യ സു​ന​ന്ദ​യെ പി​ന്തു​ട​ർ​ന്ന ശ്രീ​മ​ഹേ​ഷ് സു​ന​ന്ദ​യെ​യും ആ​ക്ര​മി​ച്ചു. സു​ന​ന്ദ​യു​ടെ കൈ​ക്ക് വെ​ട്ടേ​റ്റു. സ​മീ​പ​വാ​സി​ക​ളെ മ​ഴു​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി ഇ​യാ​ളെ കീ​ഴ്​​പ്പെ​ടു​ത്തുകയായിരുന്നു.

ന​ക്ഷ​ത്ര​യു​ടെ മാ​താ​വ്​ വി​ദ്യ മൂ​ന്നു​വ​ർ​ഷം മു​മ്പ്​ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. വി​ദേ​ശ​ത്താ​യി​രു​ന്ന ശ്രീ​മ​ഹേ​ഷ് പി​താ​വ് ശ്രീ​മു​കു​ന്ദ​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​ശേ​ഷ​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. പു​ന​ർ​വി​വാ​ഹ​ത്തി​നാ​യി ശ്ര​മി​ച്ചി​രു​ന്ന ശ്രീ​മ​ഹേ​ഷി​ന്റെ വി​വാ​ഹം ഒ​രു വ​നി​ത കോ​ൺ​സ്റ്റ​ബി​ളു​മാ​യി ഉ​റ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ടു​ത്തി​ടെ മ​ഹേ​ഷി​ന്റെ സ്വ​ഭാ​വ വൈ​കൃ​ത​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ വീ​ട്ടു​കാ​ർ വി​വാ​ഹ​ത്തി​ൽ​നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു. വെ​ട്ടേ​റ്റ സു​ന​ന്ദ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe