പയ്യോളി : അയനിക്കാട് ശ്രീനാരായണ ഭജനസമിതി ശ്രീകൃഷ്ണ ക്ഷേത്രം ആറാട്ട് ഉത്സവം ബുധ നാഴ്ച രാത്രി കൊടിയേറി. പറവൂർ നമ്പ്യാത്ത് ഉദയജ്യോതി തന്ത്രി, മേൽശാന്തി ആലപ്പുഴ അപ്പു എന്നിവർ കർമികത്വം വഹിച്ചു. വ്യാഴാഴ്ച വിശേഷാൽ കലശാഭിഷേകം, വൈകീട്ട് നൈവേദ്യം വരവ്, പുള്ളുവൻപാട്ട്, രാത്രി 7.15-ന് സർപ്പബലി, സാംസ്കാരി കസദസ്സ്, വിളക്കിനെഴുന്നള്ളി പ്പ്, ‘പൂമാതൈ പൊന്നമ്മ’ എന്ന നാടകം.
ഏഴാംതീയതി വൈകീട്ട് രാത്രി 7.30-ന് പ്രാദേശിക കലാകാരന്മാരുടെ ഗ്രാമകേളി, എട്ടിന്
ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ദിലീപ് ദേവ്, ചലച്ചിത്ര പിന്നണി ഗായിക ശ്രേയ ഭാനു എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക്കൽ നൈറ്റ്, ഒൻപതിന് വലിയവിളക്ക് ദിനത്തിൽ വൈകീട്ട് പകൽപ്പൂരം, പള്ളിവേട്ടയെഴുന്നള്ളിപ്പ്, ആറാട്ട് ഉത്സവമായ 10-ന് രാവിലെ വിശേഷാൽ അഭിഷേകവും തുടർ ന്ന് അലങ്കാരമണ്ഡപത്തിൽ നിന്ന് ശ്രീലകത്തേക്ക് എഴുന്നള്ളി ക്കൽ, 12 മണിക്ക് ആറാട്ടുസദ്യ, വൈകീട്ട് ആനയും വാദ്യമേളങ്ങ ളും അണിനിരക്കുന്ന ആറാട്ട് പുറപ്പാട്, ഭഗവാൻമുക്ക് സമുദ്രത്തിൽ തിരുവാറാട്ട്, തുടർന്ന് തിരിച്ചെഴു ന്നള്ളിപ്പ്, വെടിക്കെട്ട്.