അയൽവാസികൾ തമ്മിൽ തർക്കം; പെൺകുട്ടിക്ക് കൈക്ക് വെട്ടേറ്റു, സംഭവം തിരുവോണദിവസം രാത്രി

news image
Aug 28, 2026, 7:06 am GMT+0000 payyolionline.in

തൃശ്ശൂർ: കുരങ്ങൻപാറയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെൺകുട്ടിക്ക് കൈക്ക് വെട്ടേറ്റു. മേപ്പുള്ളി വീട്ടിൽ ജോമോളി(17) നാണ് വെട്ടേറ്റത്. ജ്യേഷ്ഠ സഹോദരൻ ജോമോന് പരിക്കേറ്റു. കൈയ്ക്ക് സാരമായി പരിക്കേറ്റ പെൺകുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സംഭവവുമായി ബന്ധപ്പെട്ട അയൽക്കാരായ അറങ്ങാശ്ശേരി വീട്ടിൽ സിജോ, അഖിൽ എന്നിവരെ പീച്ചി പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുവോണദിവസം രാത്രി 8.50-ന് ആയിരുന്നു സംഭവം. പ്രതികളും പെൺകുട്ടിയുടെ സഹോദരനുമായി വാക്കുതർക്കമുണ്ടായതായിരുന്നു തുടക്കം. ഇതു തടയാനെത്തിയ ജോമോളെ അഖിൽ മുഖത്ത് മർദിച്ചു. പിന്നീട് വീട്ടിൽനിന്ന് വെട്ടുകത്തി എടുത്തുകൊണ്ടുവന്ന പ്രതികളിലൊരാൾ പെൺകുട്ടിയെയും സഹോദരനെയും ഭീഷണിപ്പെടുത്തി. ഇതിനിടെയുണ്ടായ സംഘർഷത്തിലാണ് പെൺകുട്ടിക്ക് വെട്ടേറ്റത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe