പുറക്കാട് : വടക്കെ മലബാറിലെ ചിരപുരാതന ക്ഷേത്രമായ അരിമ്പൂർ ശ്രീ കിരാതമൂർത്തി ക്ഷേത്ര തിറ മഹോത്സവം 2024 മെയ് 8,9,10 തീയതികളിൽ പൂർവാധികം ഭംഗിയോടെ നടത്തപ്പെടുന്നു. 8ന് രാവിലെ ഗണപതിഹോമം, ഉഷ :പൂജ, ഉച്ചപൂജ ,12മണിക്ക് അന്നദാനം. രാത്രി 8 മണിക്ക് നട്ടത്തിറ.
മെയ് 9ന് ഗണപതി ഹോമം,ഉഷ:പൂജ, ഉച്ചപൂജ രാവിലെ പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് 12 ന് അന്നദാനം. വൈകിട്ട് 5 മണിക്ക് ഇളനീർ കുലവരവ് .രാത്രി വെള്ളാട്ട്, തിറ , ഇളവെള്ളാട്ട്. തെയ്യം കലാകാരൻ കെ.എം ബാലൻ കണ്ണമ്പത്തിനെ ക്ഷേത്ര കമ്മിറ്റി ക്ഷേത്രാങ്കണത്ത് വെച്ച് ആദരിക്കുന്നു.
മെയ് -10 ന് രാവിലെ 8 മണിക്ക് കിരാതമൂർത്തി ദേവൻ്റെ തിറ ,ചാന്ത് ചാർത്തൽ, കനലാട്ടം , രാവിലെ 10 മണിക്ക് വാളകം കൂടൽ ചടങ്ങോടെ തിറ മഹോത്സവത്തിന് പരിസമാപ്തി കുറിക്കുന്നു. ശേഷം കലശം ,നാഗപൂജ എന്നിവ ഉണ്ടായിരിക്കും.