അരീക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

news image
Jun 11, 2025, 3:15 pm GMT+0000 payyolionline.in

അരീക്കോട് : അരീക്കോട് കുനിയിൽ വാഹനാപകടത്തിൽ ബൈക്ക്‌ യാത്രികനായ വയോധികൻ മരിച്ചു. കുനിയിൽ കള്ളിവളപ്പിൽ കോലോത്തുംതൊടി ചീരാത്തലത്ത് കുഞ്ഞാലിക്കുട്ടി (73)യാണ്‌ മരിച്ചത്‌. ആശുപത്രിയിൽ പോയി മടങ്ങവേ കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ നെല്ലിക്കാപറമ്പ് പന്നിക്കോട് റോഡ് ജങ്ഷനിൽ വെച്ച്‌ ലോറിയിടിക്കുകയായിരുന്നു. ഉടൻ കെഎംസിടി ആശുപത്രിയിലും പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

ഭാര്യ: മറിയക്കുട്ടി പെരുമ്പളത്ത്. മക്കൾ: ബഷീർ, ഫൈസൽ, ശുക്കൂർ, സുഹ്റാബി, സഹീദ.

മരുമക്കൾ: ഹമീദ്, സാജിദ്, ഷഫീന (എച്ച്എംഎസ്എ യുപി സ്കൂൾ മഞ്ചേരി), ഷമീമ (ജിഎംയുപി സ്കൂൾ മുണ്ടമ്പ്ര), ഫെബ്ന (ജിഎംയുപി സ്കൂൾ കീഴിശേരി). സഹോദരങ്ങൾ: മമ്മദ്കുട്ടി (റിട്ട. ഗ്രാമീണ ബാങ്ക് ജീവനക്കാരൻ, കുനിയിൽ), ഫാത്തിമ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe