അറക്കിലാട് മുതിർന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകൻ മാക്കറ്റേരി എം കണ്ണൻ അന്തരിച്ചു

news image
Oct 9, 2025, 5:29 pm GMT+0000 payyolionline.in

വടകര: അറക്കിലാട്  മുതിർന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകൻ മാക്കറ്റേരി എം കണ്ണൻ (74) അന്തരിച്ചു. സിപിഐ എം അറക്കിലാട് സൗത്ത് ബ്രാഞ്ച് അംഗമാണ്. നെയ്ത്ത് തൊഴിലാളിയായ കണ്ണൻ കർഷകസംഘം വില്ലേജ് കമ്മിറ്റി അംഗം, സിപിഐ എം വടകര ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1968 ലാണ് പാർട്ടി അംഗമായത്.
അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായി ജയിൽവാസം അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്. ഭക്ഷ്യ സമരത്തിൽ പങ്കെടുത്ത് ഒരു മാസക്കാലം കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനായിരുന്നു. ഭാര്യ: കാർത്ത്യായനി ( കരിയാട് ). മക്കൾ: എം ധനീഷ്( നടുക്കു താഴ സർവീസ് സഹകരണ ബാങ്ക്), ധന്യ. മരുമക്കൾ: പ്രഭിഷ (കോടിയേരി), ബാബു (കരിയാട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe