അറബിക്കടലിലെ ന്യൂനമർദ്ദം; ഒമാനില്‍ ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ്

news image
Jul 30, 2024, 11:49 am GMT+0000 payyolionline.in

മസ്കറ്റ്: ഒമാനില്‍ ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ജൂലൈ 30 ചൊവ്വാഴ്ച മുതല്‍ ഓഗസ്റ്റ് രണ്ട് വെള്ളിയാഴ്ച വരെയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.

അറബി കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒമാനെയും ബാധിക്കുമെന്ന് നാഷണല്‍ മള്‍ട്ടി ഹസാര്‍ജ് ഏര്‍ലി വാര്‍ണിങ് സെന്‍റര്‍ ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോര്‍ട്ടില്‍ അറിയിച്ചു. സൗത്ത് അല്‍ ശര്‍ഖിയ, വുസ്ത ഗവര്‍ണറേറ്റിന്‍റെ ഭാഗങ്ങള്‍, നോര്‍ത്ത് അല്‍ ശര്‍ഖിയ, മസ്കറ്റ്, ദോഫാര്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും ഇടയ്ക്കിടെ ഇടിമിന്നലിനും സാധ്യത പ്രവചിക്കുന്നുണ്ട്. മഴ മൂലം വാദികള്‍ നിറഞ്ഞൊഴുകാന്‍ സാധ്യതയുണ്ട്.

 

രാജ്യത്തിന്‍റെ വിവിധ ഗവർണേറ്റുകളിൽ കാർമേഘം മൂടിക്കെട്ടിയ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായും അറിയിപ്പിൽ പറയുന്നു. മത്സ്യബന്ധന തൊഴിലാളികളോട് ആവശ്യമായ മുൻകരുതലുകൾ എടുക്കുവാനും വാഹനങ്ങൾ വാദികൾ  മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദ്ദേശം അനുസരിച്ച് ആയിരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി  അറിയിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe