പാലക്കാട്: തിരുവനന്തപുരം ഡിവിഷനിലെ പാലം അറ്റകുറ്റപ്പണി സുഗമമാക്കുന്നതിന് വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ മാറ്റംവരുത്തി. ട്രെയിൻ നമ്പർ 16326 കോട്ടയം- നിലമ്പൂർ റോഡ് എക്‌സ്‌പ്രസ് 11ന് കോട്ടയത്തുനിന്ന് 5.15ന് ആരംഭിക്കുന്ന യാത്ര അതേദിവസം 5.27ന് ഏറ്റുമാനൂരിൽനിന്ന് തുടങ്ങും.
ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ– മധുരൈ ജങ്‌ഷൻ അമൃത എക്സ്പ്രസ് 11ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന യാത്ര മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴവഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും ഒരുക്കും.
ട്രെയിൻ നമ്പർ 22503 കന്യാകുമാരി– ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ് 11ന് കന്യാകുമാരിയിൽനിന്ന് ആരംഭിക്കുന്ന യാത്ര ചെങ്ങന്നൂരിലും കോട്ടയത്തും സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴവഴി ഓടിക്കും. ആലപ്പുഴ, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ കൂടുതൽ സ്റ്റോപ്പ് അനുവദിക്കും.
ട്രെയിൻ നമ്പർ 16347 തിരുവനന്തപുരം സെൻട്രൽ– മംഗളൂരു സെൻട്രൽ എക്സ്പ്രസ് 11ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന യാത്ര മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴിയാക്കി. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും ഒരുക്കും.
ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത്– എസ്‌എംവിടി- ബംഗളൂരു ഹംസഫർ എക്സ്പ്രസ് 11ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന യാത്ര ചെങ്ങന്നൂരിലും കോട്ടയത്തും സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ആലപ്പുഴ, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ കൂടുതൽ സ്റ്റോപ്പ് അനുവദിക്കും.