അഴിമതി കേസ്; രാജസ്ഥാനിൽ 25 സ്ഥലങ്ങളിലും ഛത്തീസ്​ഗഡിലും ഇഡി റെയ്ഡ്

news image
Nov 3, 2023, 4:13 am GMT+0000 payyolionline.in

ജയ്പൂർ: അഴിമതികേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലും ഛത്തീസ് ​ഗഡിലും ഇഡി റെയ്ഡ്. ജൽജീവൻ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിൽ വിവിധയിടങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നത്. ഛത്തീസ്​ഗഡിൽ ഓൺലൈൻ വാതുവെയ്പ് കുംഭകോണകേസിലാണ് ഇഡി റെയ്ഡ്. അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് രണ്ടിടത്തും റെയ്ഡ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാനും ഛത്തീസ്​ഗഡും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെ വലിയ നീക്കങ്ങളാണ് ഈ രണ്ട് സംസ്ഥാനങ്ങളിൽ ഇഡിയുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ​ഗെഹ്‍ലോട്ടിന്റെ മകനെ ഇഡി ചോദ്യം ചെയ്തിരുന്നു. പല കേസുകൾ ഇഡി അന്വേഷിക്കുന്നുണ്ട്. അതിന്റെ ഭാ​ഗമായിട്ടാണ് ഇന്ന് റെയ്ഡ് സംസ്ഥാനങ്ങളിൽ തുടരുന്നത്.

രാജസ്ഥാനിൽ 25 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നു എന്നാണ് ഇപ്പോൾ വാർത്താ ഏജൻസികളിൽ നിന്ന് ലഭിക്കുന്ന വിവരം. ജൽജീവൻ മിഷനുമായി ബന്ധപ്പെട്ടാണ് റെയ്‍ഡ് നടത്തുന്നത്. ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് 13000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് ഐഎഎസ് ഉദ്യോ​ഗസ്ഥൻ ഇഡി നൽകിയ വിവരം. പ്രധാനമായും ഈ വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാനിലെ ഇഡി റെയ്ഡ്.

ഓൺലൈൻ വാതുവെയ്പുമായി ബന്ധപ്പെട്ട് കേസിലാണ് ഛത്തീസ്​ഗഡിലെ ഇഡി റെയ്ഡ്. വിവാദമായ മഹാദേവ് ഓൺലൈൻ ആപ്പ് എന്ന പേരിലൊരു ആപ്പ് വിവാദമായതിന്റെ പശ്ചാത്തലത്തിൽ അതിന്റെ ഉടമസ്ഥർക്കെതിരെ ഇഡി നടപടി സ്വീകരിച്ചിരുന്നു. അതിന്റെ ഭാ​ഗമായി സിനിമാതാരങ്ങളെ ഉൾപ്പെടെ ഇഡി ചോദ്യം ചെയ്തിരുന്നു. ഛത്തീസ്​ഗഡിൽ ചില രാഷ്ട്രീയക്കാർക്ക് ഉൾപ്പെടെ ഇതിന്റെ ​ഗുണം ലഭിച്ചു എന്നാണ് ഇഡി ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe