വടകര : വടകര എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ അഴിയൂർ മേഖലയിൽ നടത്തിയ പരിശോധനയിൽ 16.5 ലിറ്റർ (33 കുപ്പി) മാഹി മദ്യവുമായി യുവാവിനെ പിടികൂടി. കണ്ണൂർ – കോഴിക്കോട് ദേശീയപാതയിൽ നിന്നും മാഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ, ഗവ. പ്രീ-മെട്രിക് ഹോസ്റ്റലിന് മുന്നിൽ വെച്ചാണ് പ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.സംഭവത്തിൽ പയ്യന്നൂർ കുറ്റൂർ ഓലയമ്പാടി കരുതെക്കേൽ വീട്ടിൽ റിന്റോ ജോസഫ് (38) എന്നയാളെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.
പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രമോദ് പുളിക്കോലിന്റെ നേതൃത്വത്തിൽ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഉനൈസ് എൻ. എം, സുരേഷ് കുമാർ സി. എം, സിഇഒ ഡ്രൈവർ പ്രജീഷ് ഇ. കെ എന്നിവർ പങ്കെടുത്തു.