അവശ്യ മരുന്നുകൾക്ക് 50 ശതമാനം വില കൂട്ടി കേന്ദ്രം: അനുമതി നൽകിയത് നാഷണൽ ഡ്ര​ഗ് പ്രൈസിങ് റെ​ഗുലേറ്റർ

news image
Oct 15, 2024, 9:57 am GMT+0000 payyolionline.in

മുംബൈ > നാഷണൽ ഡ്രഗ് പ്രൈസ് റെഗുലേറ്റർ എട്ട് അവശ്യ മരുന്നുകളുടെ വില കൂട്ടി. ആസ്ത്മ,ഗ്ലോക്കോമ,തലസീമിയ,ക്ഷയം,മാനസിക പ്രശ്നങ്ങൾ എന്നിവയടക്കമുള്ള എട്ട് അസുഖങ്ങളുടെ മരുന്നിനാണ് വില കൂട്ടിയത്.

ഒക്‌ടോബർ എട്ടിന് നടന്ന യോഗത്തിലാണ് എട്ട് മരുന്നുകൾക്ക് 50 ശതമാനം വർധിപ്പിക്കാൻ അനുമതി നൽകിയതെന്ന് കേന്ദ്ര സർക്കാർ ഔദ്യോ​ഗികമായി അറിയിച്ചു. 2019ലും 2020ലും അവശ്യ മരുന്നുകളുടെ വില കേന്ദ്രം കൂട്ടിയിരുന്നു. മൊത്തവില സൂചികയെ അടിസ്ഥാനമാക്കി എല്ലാ വർഷവും കേന്ദ്ര സർക്കാരാണ് അവശ്യ മരുന്നുകളുടെ വില നിശ്ചയിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe