തിരുവനന്തപുരം: ഐഐടി പ്രവേശനം മുതൽ മിലിറ്ററി കോളജ് എട്ടാം ക്ലാസ് പ്രവേശനത്തിനു വരെ ഈ ആഴ്ച്ചയിൽ അപേക്ഷിക്കണം. വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും അറിഞ്ഞിരിക്കേണ്ട പ്രധാന തീയതികൾ താഴെ.
ഇന്ത്യൻ മിലിറ്ററി കോളജിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം മാർച്ച് 31ന് അവസാനിക്കും. ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജിലാണ് പ്രവേശനം. വെബ്സൈറ്റ് http://rimc.gov.in
കോഴിക്കോട് എൻഐടി യിൽ ഇന്റെൺഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ബിടെക്, ബിഇ, ബിആർക്ക്, എംടെക്, എംഇ, എം.എസ്.സി, എംപ്ലാൻ, എംബിഎ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഫോൺ:0495 2286601. അപേക്ഷ മാർച്ച് 26വരെ.
പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഐഐഎമ്മിൽ നേരിട്ട് മാനേജ്മെന്റ് പഠനത്തിന് അപേക്ഷിക്കാം. അഞ്ചുവർഷത്തെ ഇന്ത്യ ഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് കോഴ്സാണിത്. അപേക്ഷ മാർച്ച് 27വരെ. വെബ്സൈറ്റ് http://iimidr.ac.in
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐസിഫോസിലെ റോബോട്ടിക്സ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സൊല്യൂഷൻസ് (ഐസിഫോസ്) 8മുതൽ 10വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് 5ദിവസത്തെ റോബോട്ടിക് ബൂട്ട് ക്യാമ്പ് നടത്തുന്നത്. ഫീസ് 3350 രൂപ. മാർച്ച് 26വരെ അപേക്ഷിക്കാം. ഫോൺ:7356610110. വെബ്സൈറ്റ് http://icfoss.in/events