പയ്യോളി : 25 10 2025 ന് കോഴിക്കോട് മറീന കൺവെൻഷൻ സെൻററിൽ വച്ച് നടന്ന ജെ സി ഐ സോൺ 21 മേഖല കൺവെൻഷനിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടി ജെ സി ഐ പയ്യോളി ടൗൺ. മികച്ച യുവ സംരംഭകനുള്ള “കമൽ പത്ര” അവാർഡ് ജെസിഐ പയ്യോളി ടൗൺ പ്രസിഡൻറ് ജെ സി ശരത് കരസ്ഥമാക്കി. സോണിലെ ഏറ്റവും മികച്ച ന്യൂ മെമ്പർ അവാർഡ് ജെ സി ഉല്ലേഖ് നേടിയെടുത്തു. സോണിലെ ഏറ്റവും മികച്ച ചാപ്റ്റർ സെക്രട്ടറിക്കുള്ള അവാർഡ് ജെസി നിധിന് ലഭിച്ചു. മികച്ച സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കുള്ള കാബിൽ പ്രൊജക്റ്റ് അവാർഡ് ജെസിഐ പയ്യോളി ടൗണിന് ലഭിച്ചു. 
ജെ സി ഐയുടെ മുൻ വേൾഡ് പ്രസിഡൻറ് ജെസി ഷൈൻ ടി ഭാസ്കരൻ മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ വച്ച് സോൺ പ്രസിഡൻറ് ജെസി അരുൺ വേണുഗോപാൽ അവാർഡുകൾ വിതരണം ചെയ്തു.
