അർജന്റീന ഫുട്‌ബോൾ ടീം മാർച്ചിൽ കേരളത്തിൽ എത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. മാർച്ചിൽ കേരളത്തിൽ വരുമെന്ന് ഉറപ്പു നൽകിക്കൊണ്ട് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. നേരത്തെ നവംബറിലാണ് കളി നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, സ്റ്റേഡിയത്തിന്റെ അസൗകര്യമാണ് ഇതിന് തടസ്സമായതെന്നും മന്ത്രി പറഞ്ഞു. കൊച്ചി കലൂരിലെ സ്റ്റേഡിയത്തിന് അന്താരാഷ്ട്ര നിലവാരം ഉണ്ടെങ്കിലും ഫിഫയുടെ അംഗീകാരം ലഭിക്കാനുണ്ട്.
കളിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും അർജന്റീന ടീമുമായി തുടരുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ, ഫിഫാ നിലവാരത്തിൽ ഒരു സ്റ്റേഡിയം കാലിക്കറ്റ് സർവ്വകലാശാലയിലും നിർമ്മിക്കാൻ പദ്ധതിയുണ്ട്. കേരള കായിക വകുപ്പ് തന്നെ അതിനായുള്ള പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഈ നിർമ്മാണത്തിന് സിൻഡിക്കേറ്റിന്റെ അനുമതി ലഭിച്ചാൽ, രണ്ടു മാസത്തിനകം നിർമ്മാണം ആരംഭിക്കാനാകും
