തിരുവനന്തപുരം: പാൻക്രിയാസിനെ ബാധിക്കുന്ന അപൂവ രോഗത്തിന്റെ പിടിയിലുള്ള രണ്ട് പെൺമക്കളുടെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടി അമ്മ. തിരുവനന്തപുരം സ്വദേശി ഷംലയാണ് മക്കൾ നടക്കുന്നത് കാണാൻ നല്ല മനസ്സുകളുടെ സഹായം തേടുന്നത്. ഷംലയുടെ മക്കളായ ഫാത്തിമ ഫർഹാനും ഫാദിയയേയുമാണ് അപൂർവ്വ രോഗം ദുരിതക്കയത്തിലേക്ക് തള്ളിയിട്ടത്. ഉള്ളതെല്ലാം വിറ്റുപെറുക്കി പൊന്നമോനകളെ ജീവിതത്തിലേക്ക് തിരിച്ച് കൈപിടിച്ച് കയറ്റാൻ ആശുപത്രികൾ കയറിയിറങ്ങുന്നകയാണ് ഷംല. പഠനത്തിലും പാട്ടിലും ഒരു പോലെ മിടുക്കി ആയിരുന്നു ഷംലയുടെ മൂത്ത മകൾ ഫാത്തിമ ഫർഹാൻ.
8 വർഷം മുൻപ്, പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ക്ലാസ് മുറിയിൽ ഫാത്തിമ ആദ്യം തലചുറ്റിവീണത്. പിന്നീടത് പതിവായി. പരിശോധനയിൽ കണ്ടെത്തിയത് രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറഞ്ഞ് തലചുറ്റി വീഴുന്ന അപൂർവ്വ രോഗം. പാൻക്രിയാസിൽ ശസ്ത്രക്രിയ പലതവണ നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. മൂത്ത മകളുടെ ചികിത്സയുമായി മുന്നോട്ടു പോകുന്നതിനിടെ 2 വർഷം മുൻപ് രണ്ടാമത്തെ മകൾ ഫാദിയയെയും രോഗം പിടികൂടിയതോടെ ഷംലയുടെ ജീവിതമാകെ ഇരുട്ടായി.
ഷംലയെ ഭർത്താവ് നേരത്തെ ഉപേക്ഷിച്ചതാണ്. ഭക്ഷണസാധനങ്ങളുടെ വിൽപ്പനയിലൂടെയുണ്ടായിരുന്നു ഷംല ജീവിതം മുന്നോണ്ട് കൊണ്ടുപോയിരുന്നത്. മക്കളുടെ ചികിത്സയും പരിപാലനവുമായി ഷംല വീട്ടിൽ തന്നെയായപ്പോൾ ആകെയുള്ള വരുമാനവും നിലച്ചു. വീട്ടിലെ മേശയും കസേരകളും അടക്കം വിറ്റ് ഒറ്റ മുറി വാടകവീട്ടിലേക്ക് മാറിയെങ്കിലും മക്കളെ കൈവിടാൻ അമ്മക്കയായില്ല. ചെന്നൈ അപ്പോളോ ആശുപത്രിയിൽ പാൻക്രിയാസ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയാൽ ഇളയ മകൾ ഫാദിയയെങ്കിലും രക്ഷപ്പെടും. പക്ഷേ 80 ലക്ഷം രൂപ വേണം ശസ്ത്രക്രിയക്ക്.
അപ്പോളോ ആശുപത്രിയോട് ചേർന്ന് അനങ്ങാൻ ഇടമില്ലാത്ത ഹോട്ടൽ മുറിയിൽ വേദന കടിച്ചമർത്തി കിടക്കുന്ന ഫാദിയയുമായി ഷംല പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മൂത്ത മകൾ ഫാത്തിമ തത്കാലം നാട്ടിലുള്ള സുഹൃത്തിന്റെ വീട്ടിലാണ്. ശസ്തക്രിയക്ക് ഈ മാസം 25ന് തയ്യായാറാണെന്ന് ആശുപത്രി പറയുന്നുണ്ട്, പക്ഷേ കെട്ടിവയ്ക്കാൻ പണമില്ല. സുമനസുകളുടെ കാരുണ്യമുണ്ടെങ്കിൽ തന്റെ മകളെ രക്ഷിക്കാനാവുമെന്ന് കണ്ണീരോടെ ഷംല പറയുന്നു. ദുരവസ്ഥയറിഞ്ഞ് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അമ്മയും മകളും.
ഷംലയെ സഹായിക്കാം
FEDERAL BANK THIRUVANANTHAPURAM COTTON HILL BRANCH
A/c No -14290100183624
IFSC – FDRL0001429
Gpay Number : 9074832638