മാള: തൃശൂർ മാള വടമയിൽ ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. മാള പള്ളിപ്പുറം സ്വദേശിയായ കളത്തിൽ വീട്ടിൽ തോമസ് (60) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 5മണിയോടെയാണ് അപകടം നടന്നത്. ചാലക്കുടി കോട്ടാറ്റ് ഭാഗത്തുനിന്ന് മാള ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാഹനം വടമ സ്കൂളിന് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് മറിഞ്ഞു. തുടർന്ന് വാഹനം മറിഞ്ഞ നിലയിൽ റോഡിൽ കിടക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.ഇതിനിടെ, തോംസൺ കമ്പനിയുടെ കോഴിഫാമിൽ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തോമസ്, റോഡിൽ മറിഞ്ഞു കിടന്ന പിക്കപ്പ് വാഹനത്തിൽ ഇടിക്കുകയായിരുന്നു. വെളുപ്പിന് ആയതിനാൽ റോഡിൽ മറിഞ്ഞുകിടന്ന വാഹനം ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ തോമസിനെ കെഎസ്ഇബി ജീവനക്കാർ തങ്ങളുടെ വാഹനത്തിൽ ഉടൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട പിക്കപ്പ് വാനിലുണ്ടായിരുന്ന ഇളന്തിക്കര സ്വദേശികളായ അശ്വിൻ, നിതിൻ, ആൽഡ്രിൽ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച തോമസിന്റെ ഭാര്യ ഷിജി കുവൈറ്റിലാണ്. മക്കൾ: ജോയിലിൻ, ജെറാഡ്.
- Home
- Latest News
- ആദ്യം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു, പുലർച്ചെ ആരുമറിഞ്ഞില്ല; മാളയിൽ റോഡിൽ കിടന്ന വണ്ടിയിൽ ബൈക്കിടിച്ച് യാത്രികന് ദാരുണാന്ത്യം
ആദ്യം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു, പുലർച്ചെ ആരുമറിഞ്ഞില്ല; മാളയിൽ റോഡിൽ കിടന്ന വണ്ടിയിൽ ബൈക്കിടിച്ച് യാത്രികന് ദാരുണാന്ത്യം
Share the news :
Dec 28, 2025, 5:20 am GMT+0000
payyolionline.in
ഹണിട്രാപ്പ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിൽ; പിടിയിലായത് ദൃശ ..
അയനിക്കാട് മഠത്തിൽ മുക്ക് വള്ളുമഠ ത്തിൽ പത്മാവതി അന്തരിച്ചു
Related storeis
സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷക്ക് ഇനി ഓൺ സ്ക്രീൻ മാർക്കിങ്
Feb 11, 2026, 5:08 am GMT+0000
പാൻ കാർഡ് നിബന്ധനകളിൽ വൻ മാറ്റം; സാധാരണക്കാർക്ക് ആശ്വാസമായി പുതിയ ഇ...
Feb 11, 2026, 4:46 am GMT+0000
ദേശീയ ഗാനത്തിന് പിന്നാലെ വന്ദേ മാതരം പാടണം; പുതിയ മാർഗ്ഗരേഖ പുറത്തി...
Feb 11, 2026, 4:23 am GMT+0000
പകൽ 10 മണി മുതൽ 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; ജാഗ്രതാന...
Feb 11, 2026, 4:15 am GMT+0000
ചെറുവണ്ണൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ഇടിച്ച്തെറിപ്പിച...
Feb 10, 2026, 4:03 pm GMT+0000
അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ
Feb 10, 2026, 2:46 pm GMT+0000
More from this section
പൊള്ളുന്നു: സംസ്ഥാനത്ത് കടുംവേനലിനു സമാനമായ ചൂട്
Feb 10, 2026, 9:46 am GMT+0000
ഡോക്ടർ വന്ദന ദാസ് കൊലക്കേസ്; ആരോപണങ്ങൾ നിഷേധിച്ച് പ്രതി
Feb 10, 2026, 9:13 am GMT+0000
മിനിമം ബാലൻസ് ഇല്ലാത്തതിന് പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയത് 8000 കോടി ...
Feb 10, 2026, 8:08 am GMT+0000
കേരള സര്‍വകലാശാല ആസ്ഥാനം വളഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍; ജലപീരങ്കിയ...
Feb 10, 2026, 7:58 am GMT+0000
ശിവരാത്രി പ്രമാണിച്ച് സ്ത്രീകൾക്ക് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത...
Feb 10, 2026, 7:47 am GMT+0000
‘പെണ്‍കുട്ടിക്ക് കൊറിയൻ ബന്ധമുണ്ടെന്ന് കരുതുന്നില്ല, മറ്റു ക...
Feb 10, 2026, 7:18 am GMT+0000
തളരാതെ സ്വർണ്ണം; സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ്
Feb 10, 2026, 6:40 am GMT+0000
ഇനി വാട്സ് ആപ്പ് സെക്യൂര്‍ ആണ്! ഫോണ്‍ നമ്പര്‍ വേണ്ട; ലാന്‍ഡ് ലൈൻ നമ...
Feb 10, 2026, 6:38 am GMT+0000
നെല്ല് സംഭരണ ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദേശം കേരളം തള്ളിക്ക...
Feb 10, 2026, 6:21 am GMT+0000
പൊതുവഴിയിൽ കത്തിച്ച ഭക്ഷണാവശിഷ്ടങ്ങൾ; നോട്ടീസ് നൽകി നഗരസഭ
Feb 10, 2026, 6:19 am GMT+0000
കുട്ടിയെ തട്ടിക്കൊണ്ടുപോകൽ; സി.സി ടി.വിയും തുണക്കുന്നില്ല, പ്രതിയെ ...
Feb 10, 2026, 5:29 am GMT+0000
ചിന്നു പാപ്പുവിന്റെ മരണകാരണം സുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; ...
Feb 10, 2026, 4:49 am GMT+0000
ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്
Feb 10, 2026, 4:24 am GMT+0000
വടക്കൻ കേരളത്തിന് അഭിമാനം; കിന്‍ഫ്ര ടെക്നോ പാര്‍ക്കില്‍ ഗ്ലോബല്‍ ക...
Feb 10, 2026, 4:23 am GMT+0000
താമരശേരി ചുരത്തിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഗതാഗതം തടസപ്പെ...
Feb 10, 2026, 4:04 am GMT+0000
