കൊയിലാണ്ടി: ആനക്കുളത്ത് വന്‍ ഗതാഗതക്കുരുക്ക്. ആനക്കുളം ജംഗ്ക്ഷനില്‍ ചരക്ക് ലോറി റോഡിന് നടുവില്‍ കുടുങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണം
ഇന്ന് രാവിലെ മുതല്‍ ചരക്ക് ലോറി ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. വടകര ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് ബ്രേക്ക് ഡൗണ്‍ ആയി റോഡിന് നടുവില്‍ കുടുങ്ങിയത്. ഇരുവശങ്ങളിലൂടെയും മറ്റ് വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ഇതുവരെയും ലോറി റോഡില്‍ നിന്നും മാറ്റിയിട്ടില്ല. ഇന്ന് വൈകീട്ട് കൊയിലാണ്ടി സ്റ്റേഡിയിത്തില്‍ വേട്ടക്കളം പരിപാടി നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത.
