അമരാവതി: തിരക്കേറിയ തെരുവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. ആന്ധ്രാപ്രദേശിലെ നന്ദ്യാലിൽ പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു ക്രൂര കൊലപാതകം. രംഗസ്വാമി എന്നയാൾ ഭാര്യ കുമാരിയെ ആണ് കൊലപ്പെടുത്തിയത്. ഭാര്യയുടെ അമ്മക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോഡരികിൽ കടകൾക്ക് മുന്നിൽ ചോരയിൽ കുളിച്ച് കിടക്കുന്ന കുമാരിയെ രംഗസ്വാമി തുടരെ വെട്ടുന്നത് ദൃശ്യങ്ങളിലുണ്ട്.
വിവരമറിഞ്ഞയുടൻ സ്ഥലത്ത് പൊലീസ് എത്തുകയും രംഗസ്വാമിയെ പിടികൂടുകയും ചെയ്തു. നിരവധി മുറിവുകളേറ്റ ഇയാളുടെ അമ്മായിയമ്മയെ പൊലീസാണ് ആശുപത്രിയിലാക്കിയത്.
ക്രൂര കൊലപാതകത്തിന് കാരണമെന്തെന്ന് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം തുടരുകയാണ്.