ആന ഓടിയ ഉളിക്കൽ ടൗണിൽ മൃതദേഹം, ആന്തരികാവയവങ്ങളടക്കം പുറത്ത്; ആന ചവിട്ടിയതെന്ന് സംശയം 

news image
Oct 12, 2023, 4:23 am GMT+0000 payyolionline.in

കണ്ണൂർ : കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാന ഓടിയ വഴിയിൽ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആന ഓടിയ വഴിയിൽ, മത്സ്യ മാർക്കറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്രശ്ശേരി സ്വദേശി ജോസ് ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ചവിട്ടേറ്റ് ആന്തരികാവയവങ്ങളടക്കം പുറത്തേക്ക് വന്ന നിലയിലാണ്. ഇന്നലെ രാവിലെയാണ് ജോസ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ആന ഓടിയ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആന ചവിട്ടിയതാണെന്നാണ് സംശയം. ആനയെ കാണാൻ വലിയ ജനക്കൂട്ടമെത്തിയിരുന്നു. ഇക്കൂട്ടത്തിൽ ജോസുമുണ്ടായിരുന്നു. പടക്കം പൊട്ടിയതോടെ ആന ഓടി. ഈ സമയത്ത് ജനക്കൂട്ടവും ഓടി. ഈ സമയത്ത് വീണുപോയതാകാമെന്നാണ് സൂചന.

ഇന്നലെ മുഴുവൻ ഉളിക്കലിനെ വിറപ്പിച്ച കാട്ടാന രാത്രിയോടെ കാട് കയറി. വനാതിർത്തിയിൽ എത്തിയ ആന രാത്രി വീണ്ടും ജനവാസ മേഖലയിലൂടെ സഞ്ചരിച്ചിരുന്നു. മാട്ടറ ചോയിമടയിലെ തോട്ടത്തിൽ കടന്ന ആന പിന്നീട് കാട് കയറി. ആനയുടെ നീക്കങ്ങൾ വനം വകുപ്പ് നിരീക്ഷിച്ചുവരികയാണ്. കണ്ണൂര്‍ ജില്ലയിലെ മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപമാണ് ഇന്നലെ കാട്ടാനയിറങ്ങിയത്. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് നിലയുറപ്പിച്ചത്. വനാതിര്‍ത്തിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe