ആഭ്യന്തര വിമാന സർവീസുകൾക്കായി വിമാന കമ്പനി തുടങ്ങാനൊരുങ്ങി കർണാടക സർക്കാർ

news image
Sep 2, 2023, 8:55 am GMT+0000 payyolionline.in

ബംഗളൂരു: ആഭ്യന്തര വിമാന സർവീസുകൾക്കായി വിമാന കമ്പനി തുടങ്ങാനൊരുങ്ങി കർണാടക സർക്കാർ. സംസ്ഥാന വ്യവസായ-അടിസ്ഥാന സൗകര്യ വികസനമന്ത്രി എം.ബി പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്.

സ്റ്റാർ എയർ സ്ഥാപകനും സി.ഇ.ഒയുമായ സഞ്ജയ് ഗോഡാത്തുമായി ഇക്കാര്യം ചർച്ച ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. പുതിയ എയർ ക്രാഫ്റ്റ് വാങ്ങാൻ 200 കോടി രൂപയാണ് ചെലവ് വരിക. ഇത്തരത്തിൽ മൂന്ന് പുതിയ എയർക്രാഫ്റ്റുകൾ വാങ്ങാൻ 600 കോടിയായിരിക്കും ചെലവ്. വിമാനങ്ങൾ വാടകക്കെടുക്കുന്നതിനേക്കാളും ലാഭം നൽകുന്നത് ഇതാണ്. വിമാനങ്ങൾക്കായി ഒരു സംസ്ഥാന സർക്കാറിന് 600 കോടി മുടക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാറിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനി ബംഗളൂരു-മൈസൂരു, ബംഗളൂരു-കൽബുർഗി, ബംഗളൂരു-ഹുബ്ബള്ളി, ബംഗളൂരു-ഷിമോഗ, മൈസുരു-കൽബുർഗി റൂട്ടുകളിലെ എയർ കണക്ടിവിറ്റി മെ​ച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ആരംഭിക്കുന്ന വിജയ്പുര, റായ്ച്ചൂർ, ബെല്ലാരി, കർവാർ, ഹാസൻ വിമാനത്താവളങ്ങളുടെ നിയന്ത്രണം സംസ്ഥാന സർക്കാർ തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടക്, ധർമ്മസ്ഥല, ചിക്ക്മംഗ്ളൂരു തുടങ്ങിയ സ്ഥലങ്ങളിൽ എയർ സ്ട്രിപ്പ് തുടങ്ങുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe