ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ 7 വർഷം തടവ്; ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

news image
May 17, 2023, 6:08 am GMT+0000 payyolionline.in

തിരുവനന്തപുരം> ആശുപത്രിയുടെയും ആശുപത്രി ജീവനക്കാരുടെയും സംരക്ഷണ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമത്തിൽ കർശന ശിക്ഷ ഉറപ്പാക്കും.

അതിക്രമങ്ങള്‍ക്ക് പരമാവധി ശിക്ഷ 7 വർഷം വരെയായി ഉയര്‍ത്തി. കുറഞ്ഞ ശിക്ഷ 6 മാസത്തെ തടവാണ്. ഓർഡിനേൻസിൽ പരാതി ഉണ്ടെങ്കിൽ നിയമസഭാ സമ്മേളനത്തിൽ സർക്കാർ ഔദ്യോഗിക ഭേദഗതി ആയി തന്നെ മാറ്റം കൊണ്ട് വരും.ഡോക്ടർമാരുടെ ദീർഘകാലമായ ആവശ്യമാണ് ഓർഡിനൻസിലുടെ കൊണ്ടുവന്നത്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe