ആലപ്പുഴയില്‍ ഉത്സവത്തിനിടെ ആന വിരണ്ടോടി, തക്കം നോക്കി വൈരാ​ഗ്യം തീർത്തു; കുത്തേറ്റ യുവാവ് ​ഗുരുതരാവസ്ഥയിൽ

news image
Feb 14, 2024, 7:35 am GMT+0000 payyolionline.in

ആലപ്പുഴ: ചന്തിരൂരിൽ ഉത്സവത്തിനിടെ ആനവിരണ്ടോടിയപ്പോൾ ജനങ്ങൾ ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു. അരൂർ സ്വദേശി ആൽബിനാണ് (22) കുത്തേറ്റത്. ഗുരുതരാവസ്ഥയിലായ യുവാവിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്തിരൂർ കുമർത്തുപടി ക്ഷേത്രോൽസവത്തിനിടെയാണ് ആന വിരണ്ടോടിയത്. ഈ സമയം നോക്കിയാണ് യുവാവിന് കുത്തേറ്റത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്നാണ് സൂചന. അതേസമയം, യുവാവിനെ കുത്തിയവരെപ്പറ്റി വിവരം ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe