ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകം: പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

news image
Sep 1, 2023, 5:27 am GMT+0000 payyolionline.in

കൊച്ചി∙ ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പൊലീസ് ഇന്ന് കോടതിയിൽ കുറ്റപത്രം നൽകും. കേരളത്തെ ഞെട്ടിച്ച കൊലപാതമുണ്ടായി മുപ്പത്തഞ്ചാം ദിവസമാണ് അന്വേഷണസംഘം കുറ്റപത്രം നൽകുക. എറണാകുളം പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. വിചാരണ വേഗത്തിലാക്കുന്നതിനും പൊലീസ്, കോടതിയിൽ അപേക്ഷ നൽകും. കേസിൽ ബിഹാർ സ്വദേശി അസഫാക് ആലം മാത്രമാണ് പ്രതി.  സാക്ഷികളുടേയും ശക്തമായ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ്.

വിശദമായ അന്വേഷണ റിപ്പോർട്ടും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉൾപ്പടുത്തി 800 പേജുള്ള കുറ്റപത്രമാണ് തയാറാക്കിയിട്ടുള്ളത്. പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ എസ്പി വിവേക് കുമാറും ഇൻസ്‌പെക്ടർ എം.എം.മഞ്‌ജുദാസും ഓരോ ഘട്ടത്തിലും സൂക്ഷ്മപരിശോധന നടത്തിയാണ് കുറ്റപത്രം തയാറാക്കിയത്.

ജൂലൈ 28നായിരുന്നു  ആലുവ തായിക്കാട്ടുകരയിൽനിന്നു കാണാതായ ബിഹാർ സ്വദേശിയായ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ആലുവ മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോടു ചേർന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകൾ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe