ആളറിയാതെ പൊലീസ് തടഞ്ഞു ; കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് ‘തെണ്ടാന്‍ പോകാന്‍’ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

news image
Oct 18, 2023, 9:30 am GMT+0000 payyolionline.in

തിരുവനന്തപുരം: ആളറിയാതെ പൊലീസ് തടഞ്ഞ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിടാൻ ഇടപെട്ട് മാധ്യമപ്രവർത്തകർ. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. സി ദത്തനെയാണ് പൊലീസുകാർ സെക്രട്ടേറിയേറ്റിന് മുന്നിൽ തടഞ്ഞത്. എന്നാൽ തന്നെ കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് നീയൊക്കെ തെണ്ടാൻ പോ എന്നായിരുന്നു ദത്തൻ പ്രതികരിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നിലെ അനക്സ് കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലായിരുന്നു സംഭവം.

കൈക്കുഞ്ഞുമായി പൊയ ഒരു സ്ത്രീയെയും ജോലിക്കായി പോയ രണ്ട് സ്ത്രീകളെയും മാത്രമാണ് പൊലിസ് സെക്രട്ടറിയേറ്റ് അനക്സിന് മുന്നിലെ പ്രസ് ക്ലബ് റോഡിൽ സ്ഥാപിച്ച ബാരിക്കേഡ് മാറ്റി കടത്തിവിട്ടത്. സെക്രട്ടറിയേറ്റ് ജീവനക്കാരെ ആദ്യം കടത്തിവിട്ടിരുന്നില്ല. മൂന്ന് ഗേറ്റ് ഉപരോധിച്ച പ്രതിഷേധക്കാരും രാവിലെ അവിടേക്കെത്തിയില്ല. ട്രെയിൻ ഇറങ്ങി ജീവനക്കാർ കൂട്ടത്തോടെ ഇങ്ങോട്ടെത്തി. കന്റോൺമെന്റ് ഗേറ്റ് വഴി പോകാനുള്ള പൊലിസിന്റെ നിർദേശം ജീവനക്കാർ തള്ളിയതോടെ പൊലീസിന് വഴങ്ങേണ്ടി വന്നു.

യു.ഡി.എഫിന്റെ ഉപരോധത്തിന് ഇടയിൽ സെക്രട്ടേറിയേറ്റിലേക്ക് എത്തിയ എം.സി ദത്തന് പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുന്നിൽ കാത്ത് നിൽക്കേണ്ടി വന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നും കടത്തിവിടണമെന്നും മാധ്യമപ്രവർത്തകർ പൊലീസിനോട് ആവശ്യപ്പെട്ടു. അമളി മനസിലായ മുതിർന്ന പൊലീസുകാർ ഉടൻ തന്നെ ഇടപെട്ട് ദത്തനെ കടത്തിവിട്ടത്. സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് ഇടയിൽ നിന്നാണ് ദത്തനെ അദ്ദേഹത്തെ കടത്തിവിട്ടത്.

എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് നീയൊക്കെ തെണ്ടാൻ പോ എന്ന് ക്ഷുഭിതനായി ദത്തൻ മറുപടി പറഞ്ഞത്. പിന്നീട് ഇദ്ദേഹം സെക്രട്ടേറിയേറ്റിലേക്ക് നടന്നുപോയി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe