ഇടത് ദുർഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുളള അവസരം : മുല്ലപ്പള്ളി രാമചന്ദ്രൻ

news image
Dec 9, 2025, 5:36 am GMT+0000 payyolionline.in

ചോമ്പാല:  ഇടത് ദുർഭരണത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുള്ള ആദ്യ അവസാരമാണ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വികസനത്തിന്റെ വസന്തം സംസ്ഥാനത്ത് വരാൻ യു ഡി എഫ് ഭരണം തിരിച്ച് വരണമെന്ന് അദ്ദേഹം പറഞ്ഞു.

 

ചോമ്പാൽ പുറത്തെ തയ്യിലിൽ നടന്ന ജനകീയ മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കോൺഗ്രസ് അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ല .ബ്ലോക്ക് . ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളായ . ടി കെ സിബി, ജസ്മീന കല്ലേരി, നീതു മനീഷ്. കവിത അനിൽകുമാർ , മുന്നണി മണ്ഡലം ചെയർമാൻ കെ അൻവർ ഹാജി, ബാബു ഒഞ്ചിയം, ടി സി രാമചന്ദ്രൻ , പ്രദീപ് ചോമ്പാല , വി കെ അനീൽ കുമാർ , കെ പി രവീന്ദ്രൻ , എം ഇസ്മായിൽ, കെ പി ചെറിയ കോയ തങ്ങൾ, പി വി ദാസൻ , പുരുഷു പറമ്പത്ത് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe