കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്ത 7 അംഗങ്ങൾ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. സിപിഎം, എസ് എഫ്ഐ, ഡിവൈഎഫ് പ്രവർത്തകരിൽ നിന്ന് ഭീഷണിയുണ്ടെന്നും ചുമതല നിർവഹിക്കാൻ പൊലീസ് സുരക്ഷ വേണെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. വെള്ളിയാഴ്ച സെനറ്റ് യോഗം ചേരാനിരിക്കെയാണ് സെനറ്റ് അംഗങ്ങളായ അഡ്വ. കെവി മഞ്ജു, പി.എസ് ഗോപകുമാർ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്.