ഇഡി വിളിപ്പിച്ചെന്ന് സൂചന; ഗോകുലം ഗോപാലൻ വൈകീട്ട് ചെന്നൈയിൽ എത്തും, പരിശോധന തുടരുന്നു

news image
Apr 4, 2025, 12:05 pm GMT+0000 payyolionline.in

ചെന്നൈ: ഗോകുലം ഗോപാലൻ്റെ ഓഫീസുകളിൽ ഇഡി റെയ്‌ഡ് നടക്കുന്ന സാഹചര്യത്തിൽ ഗോകുലം ഗോപാലൻ വൈകീട്ട് ചെന്നൈയിൽ എത്തുമെന്ന് വിവരം. ​ഗോകുലം ​ഗോപാലനെ വിളിപ്പിച്ചെന്നാണ് സൂചന. അതേസമയം, ചെന്നൈയിലെ ഓഫീസിൽ പരിശോധന തുടരുകയാണ്. ഇഡിയുടെ കൊച്ചി -ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥർ റെയ്‌ഡിൽ പങ്കെടുക്കുന്നുണ്ട്.

കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിൻ്റെ ഓഫീസിലും ഇഡി പരിശോധന നടത്തിവരികയാണ്. 24 ന്യൂസ് ചാനലിൻ്റെ ഡയറക്ടർ ബോർഡ് യോഗം നടക്കുന്നതിനാൽ ഗോകുലം ഗോപാലനും ഈ സമയത്ത് ഓഫീസിലുണ്ടായിരുന്നു. ഇദ്ദേഹത്തിൻ്റെ ചെന്നൈയിലെ ഓഫിസിലും വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്. കോടമ്പാക്കത്ത് ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിന്റെ കോർപറേറ്റ് ഓഫീസിലും, നീലാങ്കരയിലെ ഗോപാൽന്റെ ഓഫിസിലും ആണ്‌ രാവിലെ മുതൽ പരിശോധന നടക്കുന്നത്. പിഎംഎൽഎ, ഫെമ ചട്ട ലംഘനങ്ങളിലാണ് അന്വേഷണമെന്നാണ് വിവരം. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണങ്ങളുടെ തുടർച്ചയായാണ്‌ പരിശോധന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe