രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
ലോട്ടറി കടകളിൽ വലിയ ഡിമാന്റാണ് ഓണം ബംബർ ഭാഗ്യക്കുറിക്ക്. കേരള സർക്കാരിൻ്റെ തിരുവോണം ബംബര്‍ വാങ്ങാൻ കേരള – തമിഴ്നാട് അതിർത്തികളിലും നല്ല തിരക്കാണ്. പാലക്കാട് ജില്ലയിലെ വാളയാറിലാണ് തമിഴ്നാട്ടിൽ നിന്നും കൂടുതൽ പേർ ടിക്കറ്റ് വാങ്ങാനായി എത്തുന്നത്.