വാസ്കുലൈറ്റിസ്’ എന്ന ഗുരുതര രോഗം കാരണം കലോത്സവ വേദിയില്‍ എത്താന്‍ സിയക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മന്ത്രിക്ക് കത്തെഴുതുകയായിരുന്നു. ഇത് പരിഗണിച്ചാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാന്‍ അവസരം ഒരുങ്ങിയത്. വിദ്യാഭ്യാസ വകുപ്പാണ് പ്രത്യേക അനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കിയത്
ഇന്നലെ രാത്രി കൈറ്റ് അധികൃതര്‍ പടന്നയിലെ വീട്ടിലെത്തി ഓണ്‍ലൈന്‍ മത്സരത്തിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച മത്സരം 12 മണിയോടെയാണ് അവസാനിച്ചത്. പുസ്തകമേള എന്നതായിരുന്നു വിഷയം.
രക്തക്കുഴലുകള്‍ക്കുണ്ടമായ വീക്കമാണ് വാസ്കുലൈറ്റിസ്. ഇത് ധമനികളെയും സിരകളെയും ബാധിച്ചേക്കാം. മനുഷ്യ ശരീരത്തിലെ അവയവങ്ങളിലേക്കും കോശങ്ങളിലേക്കുമുള്ള സാധാരണ രക്തപ്രവാഹത്തെ ഇത് തടസ്സപ്പെടുത്തുന്നു
