ഇനി കണ്ണടച്ചും കാണാം, കൂരിരുട്ടിലും തെളിഞ്ഞ കാഴ്ച; പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ

news image
May 26, 2025, 3:32 pm GMT+0000 payyolionline.in

ഇനി കണ്ണുകള്‍ അടച്ചാലും കാണാൻ പ്രശ്നമില്ല. മാത്രമല്ല, ഇരുട്ടിലും കാണാം. ഇതിനുള്ള ഇന്‍ഫ്രാറെഡ് കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ശാസ്ത്രജ്ഞര്‍ അടുത്തിടെ വികസിപ്പിച്ചു. സെല്‍ എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൈനയിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയിലെ ഗവേഷകരും സംഘത്തിലുണ്ട്.

പരമ്പരാഗത കോണ്‍ടാക്റ്റ് ലെന്‍സുകളില്‍ കാണുന്ന പോളിമറുകള്‍ നാനോപാര്‍ട്ടിക്കിളുകളുമായി സംയോജിപ്പിച്ചാണ് ഇരുട്ടില്‍ കാണാന്‍ സഹായിക്കുന്ന ലെന്‍സുകള്‍ സൃഷ്ടിച്ചത്. സാധാരണ നൈറ്റ്- വിഷന്‍ ഗ്ലാസുകള്‍ പോലെ ഈ ലെന്‍സുകള്‍ക്ക് പവര്‍ സ്രോതസ്സ് ആവശ്യമില്ല. ഈ ലെന്‍സുകള്‍ ധരിക്കുന്നതിലൂടെ വ്യത്യസ്ത ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു. അവ സുതാര്യമായതിനാല്‍ ഉപയോക്താക്കള്‍ക്ക് ഇന്‍ഫ്രാറെഡും ദൃശ്യപ്രകാശവും ഒരേസമയം കാണാം. പരീക്ഷണത്തിൽ പങ്കെടുക്കുത്തവർ കണ്ണുകള്‍ അടച്ചിരിക്കുമ്പോള്‍ ഇന്‍ഫ്രാറെഡ് കാഴ്ച മെച്ചപ്പെട്ടതായി മനസ്സിലാക്കാൻ സാധിച്ചു. മിന്നുന്ന ഇന്‍ഫ്രാറെഡ് പ്രകാശം ഉപയോഗിച്ച് സുരക്ഷ, രക്ഷാപ്രവര്‍ത്തനം, എന്‍ക്രിപ്ഷന്‍, വ്യാജ വസ്തുക്കൾക്കെതിരായ സജ്ജീകരണങ്ങൾ എന്നീ മേഖലകളിൽ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കാം. മൂടല്‍മഞ്ഞ്, പൊടി നിറഞ്ഞ അവസ്ഥ എന്നീ സന്ദർഭങ്ങളിലും നല്ല കാഴ്ച ലഭിക്കാനും ഇത് സഹായിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe