ദില്ലി: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട വാര്‍ത്തകള്‍ നമ്മള് പലപ്പോഴും കേട്ടിട്ടുണ്ട്. അത് മാത്രമല്ല, പലപ്പോഴും ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് പെട്ടെന്ന് വഴി അവസാനിച്ചുപോയ അനുഭവം മിക്കവര്‍ക്കും ഉണ്ടാകുകയും ചെയ്തിട്ടുണ്ടാകാം. ഗൂഗിള്‍ മാപ്പ് ആപ്പ് ഉപയോഗിക്കുന്ന രീതിയിലെ പ്രശ്നങ്ങള്‍ കാരണമായിരിക്കും പലപ്പോഴും ഇത്തരത്തിലുള്ള പാളിച്ചകള്‍ സംഭവിക്കുക. എന്തായാലും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോള്‍ ഇനി കൂടുതല്‍ അലേര്‍ട്ടുകള്‍ ലഭിക്കും. ആക്സിഡന്റ് ബ്ലാക്ക് സ്പോട്ടുകള്‍ നിങ്ങളുടെ പാതയിലുണ്ടെങ്കില്‍ അത് ഇനി വേഗം ഗൂഗിള്‍ മാപ്പ് പറഞ്ഞു തരും. ഗൂഗിള്‍ മാപ്സില്‍ അപകട സാധ്യതാ മേഖലകള്‍ അടയാളപ്പെടുത്തുന്ന രീതിയാണിത്. ഈ പദ്ധതി ആദ്യം ആരംഭിച്ചിരിക്കുന്നത് ദില്ലി ട്രാഫിക് പൊലീസാണ്. രാജ്യതലസ്ഥാനത്തെ വാഹനാപകടങ്ങള്‍ കുറയ്ക്കുകയാണ് ഇതിലൂടെ ദില്ലി ട്രാഫിക് പൊലീസിന്റെ ലക്ഷ്യം. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹന യാത്രക്കാര്‍ക്ക് ഈ മുന്നറിയിപ്പുകള്‍ പ്രയോജനകരമാകും എന്ന് പ്രതീക്ഷിക്കുന്നു. 2024ല്‍ 1,132 വാഹനാപകടങ്ങള്‍ സംഭവിച്ച 111 സ്ഥലങ്ങളാണ് ആക്സിഡന്റ് ബ്ലാക്ക് സ്പോട്ടായിട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ സംഭവിച്ച അപകടങ്ങളില്‍ അഞ്ഞൂറോളം ആളുകള്‍ മരിച്ചതായിട്ടാണ് കണക്ക്. ഈ ബ്ലാക്ക് സ്പോട്ടുകളില്‍ ഏതൊരു വാഹനവും എത്തുന്നതിന് 100 മുതല്‍ 200 മീറ്റര്‍ മുമ്പ് ജാഗ്രതാ നിര്‍ദേശം യാത്രക്കാര്‍ക്ക് ലഭിക്കും. ദേശീയപാത ശൃംഖലയില്‍ അപകടങ്ങളുടെ തോത് വെച്ച് 5,800-ലധികം ബ്ലാക്ക് സ്പോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. പത്ത് ശതമാനത്തോളം റോഡപകടങ്ങള്‍ ഈ വര്‍ഷം കുറയ്ക്കാനുള്ള പദ്ധതിയിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍.
- Home
- Latest News
- ഇനി ഗൂഗിള്‍ മാപ്പ് കുഴിയില്‍ ചാടിക്കില്ല; ആപ്പില്‍ വരുന്നു ആക്സിഡന്റ് ബ്ലാക്ക് സ്പോട്ട് അലേർട്ട്, ആദ്യം ദില്ലിയില്‍
ഇനി ഗൂഗിള്‍ മാപ്പ് കുഴിയില്‍ ചാടിക്കില്ല; ആപ്പില്‍ വരുന്നു ആക്സിഡന്റ് ബ്ലാക്ക് സ്പോട്ട് അലേർട്ട്, ആദ്യം ദില്ലിയില്‍
Share the news :
Aug 19, 2025, 10:56 am GMT+0000
payyolionline.in
പുട്ടുപൊടി, അപ്പം പൊടി, പായസം മിക്സ്.., പൊതുവിപണിയേക്കാള്‍ വിലക്കുറവ്; ഓണക ..
കോട്ടയത്തെ ബേക്കറിയിൽ കള്ളൻ, ആദ്യം കേക്ക് അകത്താക്കി, മേശയിൽ നിന്നും പണമെടുത് ..
Related storeis
ഒമ്പത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടം; 1.15 കോടി രൂപ നഷ്ടപരിഹാരം...
Nov 18, 2025, 2:59 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്...
Nov 18, 2025, 2:54 pm GMT+0000
കൊയിലാണ്ടി മേലൂർ ശങ്കർ നിവാസിൽ ദേവി അന്തരിച്ചു
Nov 18, 2025, 11:55 am GMT+0000
പി.എഫ്.ഐ ബന്ധം ആരോപിച്ച് വെർച്ച്വൽ അറസ്റ്റ് ; പയ്യോളി സ്വദേശിയായ വ...
Nov 18, 2025, 11:25 am GMT+0000
നിലക്കലിൽ സ്പോട്ട് ബുക്കിങ്ങിനായി ഏഴ് കേന്ദ്രങ്ങൾ കൂടി; ശബരിമല ദർശ...
Nov 18, 2025, 11:18 am GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പള്ളൂര്‍മുതല്‍ മാഹിവരെയുള്ള കാരേജ് വേയി...
Nov 18, 2025, 11:16 am GMT+0000
More from this section
കന്യാകുമാരിയിൽ കടലിന് മുകളിൽ ന്യൂനമർദം, അഞ്ച് ദിവസം മഴ തുടരും; ഇന്ന...
Nov 18, 2025, 10:07 am GMT+0000
വയനാട്ടിലെ വ്യാജ സിപ്പ് ലൈൻ അപകടം: വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച...
Nov 18, 2025, 9:15 am GMT+0000
തിരഞ്ഞെടുപ്പ് ഡ്യൂട്ടി; ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു
Nov 18, 2025, 8:33 am GMT+0000
വൈദ്യുതി തടസ്സം ഉണ്ടായാല്‍ രാത്രിയിലടക്കം സേവനമുറപ്പാക്കാന്‍ കെഎസ്ഇബി
Nov 18, 2025, 8:20 am GMT+0000
തിരുവനന്തപുരത്തെ അലന്റെ കൊലപാതകം ആസൂത്രിതമെന്ന് സംശയം: സംഭവവുമായി മ...
Nov 18, 2025, 8:08 am GMT+0000
ഒന്നാംവര്‍ഷ ഹയര്‍ സെക്കൻഡറി പരീക്ഷ ടൈംടേബിളില്‍ മാറ്റം; പരീക്ഷകള്‍ ...
Nov 18, 2025, 7:02 am GMT+0000
എസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ
Nov 18, 2025, 6:59 am GMT+0000
റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ ഇന്ന് മുതൽ
Nov 18, 2025, 6:52 am GMT+0000
വടകര കുട്ടോത്ത് ആയുർവേദ ആശുപത്രിയിലെ ലാപ് ടോപ് മോഷ്ടിച്ച പ്രതി അറസ്...
Nov 18, 2025, 6:45 am GMT+0000
അതിരപ്പിള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; 10 പേർക്ക് പരിക്ക്
Nov 18, 2025, 6:38 am GMT+0000
മണിയൂർ കേരളോത്സവത്തിനിടയിലെ പീഡനം: പ്രതി അറസ്റ്റിൽ
Nov 18, 2025, 6:02 am GMT+0000
തലശ്ശേരി-മാഹി ബൈപാസിലെ അടിപ്പാത നിർമാണം: ഇന്നുമുതൽ ഗതാഗത നിയന്ത്രണം
Nov 18, 2025, 5:58 am GMT+0000
താമരശ്ശേരി ചുരം ഒന്നാം വളവിൽ ലോറി മറിഞ്ഞ് അപകടം
Nov 18, 2025, 5:40 am GMT+0000
ക്രിസ്മസ് അവധിക്കാലത്ത് ട്രെയിനിൽ വിനോദയാത്ര പോവാം
Nov 18, 2025, 5:27 am GMT+0000
സ്വർണവില കുത്തനെ കുറഞ്ഞു
Nov 18, 2025, 5:19 am GMT+0000
