കോഴിക്കോട്: കോഴിക്കോട് നഗരത്തിൻ്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് അടുത്തമാസം ഉദ്ഘാടനം ചെയ്യും. നഗരത്തിൻ്റെ മുഖച്ഛായ മാറ്റുന്ന റോഡ് ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരമാത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. യുദ്ധകാലടിസ്ഥാനത്തിലാണ് പ്രവൃത്തി നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.3 കിലോമീറ്റർ റോഡ് 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയായാണ് നിർമിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായി 344.5 കോടി രൂപ അനുവദിച്ചിരുന്നു. 481.94 കോടി രൂപയാണ് റോഡിനായി ആകെ ചെലവാകുക. നിർമാണത്തിനായി 137.44 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പ്രോജക്ടിനുകീഴിലാണ് മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് നിർമിക്കുന്നത്. പൈലിങ് പ്രവൃത്തി 80 ശതമാനം, വയഡക്ട് നിർമാണം 30 ശതമാനം; കൊച്ചി മെട്രോ ഇൻഫോപാർക്കിലേക്ക് എപ്പോൾ എത്തും?റോഡിനു നടുവിൽ രണ്ടുമീറ്റർ വീതിയിൽ മീഡിയനും ഇരുവശങ്ങളിലും ഏഴുമീറ്റർ വീതം വീതിയിൽ രണ്ടുവരിപ്പാതയും നിർമിക്കും. കാര്യേജ് വേയുടെ ഇരുവശത്തുമായി ഒന്നര മീറ്റർ വീതം പേവ്മെൻ്റ് നിർമിക്കും. രണ്ടുമീറ്റർ വീതിയിലാണ് ഇരുവശത്തും നടപ്പാത നിർമിക്കുക. ഈ സ്ട്രെച്ചിൽ ഉടനീളം വഴിവിളക്കുകളും സ്ഥാപിക്കും. ജങ്ഷനിൽ ട്രാഫിക് സിഗ്നലുകളും ഉണ്ടാകും. ഓരോ 250 മീറ്റർ ഇടവിട്ടും റോഡിനടിയിൽ കുറുകെ യൂട്ടിലിറ്റി ഡക്ടുകളുമുണ്ടാകും. കോഴിക്കോടിൻ്റെ വികസന പദ്ധതികളിൽ ഏറ്റവും സുപ്രധാനമായ ചുവടുവയ്പ്പാണ് മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് നവീകരണം. നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിലൂടെയുല്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. റോഡിന് വീതി കുറവായതുകൊണ്ട് തന്നെ വലിയ വാഹനങ്ങൾ വരുമ്പോൾ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. പലയിടങ്ങളിലും നടപ്പാതകൾ ഇല്ലാത്തത് കാൽനടയാത്രക്കാരെയും അപകടത്തിലാക്കി. Also Read : ദേശീയപാതയിൽ കായംകുളത്തും മെഡിക്കൽ കോളേജ് ജങ്ഷനിലും ഉയരപ്പാത; ആവശ്യം ഉയർത്തി എംഎൽഎമാർമാലിന്യപ്രശ്നങ്ങളും ഓടകളുടെ അഭാവവും മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടുണ്ടാക്കിയിരുന്നു. ഇതുമൂലം നഗരത്തിൽ നിന്ന് വെള്ളിമാടുകുന്ന് ഭാഗത്തേക്ക് പോകാൻ മണിക്കൂറുകൾ വേണ്ടിവരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പുതിയ പദ്ധതി പ്രകാരം 8.4 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. ഇത് 24 മീറ്റർ വീതിയുള്ള നാലുവരിപ്പാതയായി മാറും. റോഡിൻ്റെ ഇരുവശങ്ങളിലും ശാസ്ത്രീയമായ രീതിയിൽ ഓടകളും സുരക്ഷിതമായ നടപ്പാതകളും നിർമിക്കുന്നതോടെ ദുരിതം പൂർണ്ണമായും അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ
- Home
- കോഴിക്കോട്
- ഇനി ബ്ലോക്കില്ല, കോഴിക്കോടിന് സുഖയാത്ര; മാനാഞ്ചിറ – വെള്ളിമാടുകുന്ന് നാലുവരിപ്പാത ഉദ്ഘാടനം അടുത്തമാസം
ഇനി ബ്ലോക്കില്ല, കോഴിക്കോടിന് സുഖയാത്ര; മാനാഞ്ചിറ – വെള്ളിമാടുകുന്ന് നാലുവരിപ്പാത ഉദ്ഘാടനം അടുത്തമാസം
Share the news :
Jan 8, 2026, 11:14 am GMT+0000
payyolionline.in
പൊയിൽകാവ് പറമ്പിൽ പ്രകാശൻ ( ബാബു )അന്തരിച്ചു
42 വർഷം സി.പി.ഐ.എം ന്റെ സജീവപ്രവർത്തകൻ, മുൻ ഏരിയ സെക്രട്ടറി; വി ആർ രാമകൃഷ്ണൻ ..
Related storeis
കോഴിക്കോട് വാടക ഫ്ലാറ്റിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; യുവാവിനൊപ്പം ...
Jan 1, 2026, 6:40 am GMT+0000
കോഴിക്കോട് ബൈപ്പാസിലെ ടോൾപിരിവ് വൈകും; ജനുവരി ഒന്നുമുതൽ ടോൾ പിരിക്ക...
Dec 31, 2025, 5:25 pm GMT+0000
ദേശീയപാതയില്‍ വെങ്ങളം രാമനാട്ടുകര റീച്ചില്‍ വ്യാഴാഴ്ച മുതല്‍ ടോള്പ...
Dec 28, 2025, 3:24 pm GMT+0000
വയനാട് കാട്ടിക്കുളത്ത് വന്‍ ലഹരി വേട്ട; സ്വകാര്യ ബസിലെ യാത്രക്കാരനി...
Dec 28, 2025, 12:10 pm GMT+0000
കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
Dec 28, 2025, 12:06 pm GMT+0000
ന്യൂയറാണേ… ഒന്ന് ശ്രദ്ധിച്ചോ… പുതുവത്സര ആഘോഷം; കൊച്ചിയിൽ കർശന നിയന്...
Dec 28, 2025, 11:54 am GMT+0000
More from this section
ബസ് സ്റ്റോപ്പില്‍ നിറയെ മൂത്രവും രക്തവും; മദ്യപസംഘത്തെക്കൊണ്ട് പൊറ...
Dec 24, 2025, 9:18 am GMT+0000
നാലാഴ്ചയ്ക്കകം നാലുവരി ?; മാനാഞ്ചിറ– മലാപ്പറമ്പ് നാലുവരിപ്പാത അടുത്...
Dec 23, 2025, 12:08 pm GMT+0000
തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ...
Dec 19, 2025, 4:40 pm GMT+0000
കോഴിക്കോട് നടക്കാവിൽ റോഡരികിൽ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു
Dec 17, 2025, 1:06 pm GMT+0000
62 വോട്ടിന് നഷ്ടമായ ചരിത്രം; കോഴിക്കോട് കോർപ്പറേഷൻ യുഡിഎഫിന് നഷ്...
Dec 15, 2025, 6:36 am GMT+0000
ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
Dec 12, 2025, 12:12 pm GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ രണ്ട് മണിക്കൂറില്‍ പോളിങ് പത്ത് ശതമാനം; ...
Dec 11, 2025, 5:06 am GMT+0000
കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ 17 കഞ്ചാവ് ചെടികൾ കണ്ടെത്തി
Dec 11, 2025, 3:57 am GMT+0000
മാവോയിസ്റ്റ് ഭീഷണി ; വളയത്ത് കനത്ത സുരക്ഷ
Dec 11, 2025, 3:49 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്; പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്...
Dec 9, 2025, 1:35 pm GMT+0000
പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്...
Dec 9, 2025, 9:13 am GMT+0000
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നില...
Dec 8, 2025, 3:32 pm GMT+0000
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്...
Dec 7, 2025, 4:05 pm GMT+0000
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയി...
Dec 7, 2025, 9:41 am GMT+0000
വടകര – മാഹി കനാലിനു കുറുകെ കോട്ടപ്പള്ളിയിൽ പാലം പണി തുടങ്ങി; ചെലവ് ...
Dec 5, 2025, 3:11 pm GMT+0000
