ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് അൽഖ്വയ്ദ; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഭീഷണി സന്ദേശം

news image
May 8, 2025, 8:32 am GMT+0000 payyolionline.in

ദില്ലി: പാകിസ്ഥാനെതിരായുള്ള സൈനിക നടപടിക്ക് പിന്നാലെ ഭീഷണിയുടമായി ഭീകര സംഘടന അൽഖ്വയ്ദ. ഇന്ത്യയുടെ ആക്രമണത്തിന് മറുപടി നൽകുമെന്ന് അൽ-ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ ബ്രാഞ്ച് (എക്യുഐഎസ്) പ്രസ്താവന ഇറക്കി. അസ്-സഹാബ് മീഡിയയിലൂടെയാണ് പ്രസ്താവന പുറപ്പെടുവിച്ചത്. 2025 മെയ് 6 ന് രാത്രിയിൽ, ഇന്ത്യയുടെ സർക്കാർ പാകിസ്ഥാനിലെ ആറ് സ്ഥലങ്ങൾ ആക്രമിച്ചെന്നും പള്ളികളും ജനവാസ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്നും അൽഖ്വയ്ദ പറയുന്നു.ഇന്ത്യയുടെ ആക്രമണത്തിൽ നിരവധി മുസ്ലീങ്ങൾ രക്തസാക്ഷികളാകുകയും പരിക്കേൽക്കുകയും ചെയ്തു.

നമ്മൾ അല്ലാഹുവിന്റേതാണ്, അവനിലേക്ക് മടങ്ങും. അല്ലാഹു രക്തസാക്ഷികൾക്ക് സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകട്ടെ, പരിക്കേറ്റവരെ ഉടൻ സുഖപ്പെടുത്തട്ടെ, ആമേൻ. ആക്രമണം കാവി സർക്കാരിന്റെ കുറ്റകൃത്യങ്ങളുടെ പട്ടികയിലെ മറ്റൊരു കറുത്ത അധ്യായമാണെന്നും കുറിപ്പിൽ പറയുന്നു.ഇസ്ലാമിനും മുസ്ലീങ്ങൾക്കും എതിരായ ഇന്ത്യയുടെ യുദ്ധം പുതിയതല്ല. വർഷങ്ങളായി അത് തുടരുകയാണ്. ഇന്ത്യയിലെയും കശ്മീരിലെയും മുസ്ലീങ്ങൾ വളരെയധികം അടിച്ചമർത്തലുകൾ അനുഭവിച്ചിട്ടുണ്ട്. സൈനിക, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ മാർഗങ്ങളിലൂടെ ഇസ്ലാമിനെയും മുസ്ലീങ്ങളെയും ഇല്ലാതാക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് പ്രതികാരം ചെയ്യുമെന്നും പ്രസ്താവനയിൽ പറഞ്ഞു. പ്രത്യാക്രമണം ഇന്ത്യയ്‌ക്കെതിരായ ഒരു ജിഹാദാണെന്ന് ഞങ്ങൾ വ്യക്തമായി പറയുന്നു. അല്ലാഹുവിന്റെ നാമം ഉയർത്തുക, ഇസ്ലാമിനെയും മുസ്ലീങ്ങളെയും സംരക്ഷിക്കുക, അടിച്ചമർത്തപ്പെട്ട ജനങ്ങളെ സഹായിക്കുക എന്നിവ ഞങ്ങളുടെ കടമയാണ്. ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങൾ അവർക്ക് പിന്തുണ നൽകണം. അല്ലാഹുവിന്റെ സഹായത്തോടെ മുസ്ലീങ്ങൾക്കെതിരായ എല്ലാ അതിക്രമങ്ങൾക്കും പ്രതികാരം ചെയ്യുന്നതുവരെയും അല്ലാഹുവിന്റെ നാമം ഉയർത്തപ്പെടുന്നതുവരെയും ഞങ്ങൾ പോരാടുമെന്ന് സത്യം ചെയ്യുന്നുവെന്നും അൽഖ്വയ്ദ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe