തിരുവനന്തപുരം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 750 ഒഴിവുകൾ ഉണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് http://iob.in വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 20 ആണ്. അപേക്ഷകർ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. പ്രായപരിധി 20മുതൽ 28വയസ്. പട്ടികജാതി (SC), പട്ടികവര്‍ഗ്ഗം (ST), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (OBC), ഭിന്നശേഷിക്കാര്‍ (PwBd) എന്നിവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
ഓണ്‍ലൈന്‍ ഒബ്ജക്റ്റീവ് പരീക്ഷയുടെയും പ്രാദേശിക ഭാഷാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ പരീക്ഷയില്‍ ജനറല്‍ അവയര്‍നസ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആന്‍ഡ് റീസണിംഗ് ആപ്റ്റിറ്റിയൂഡ്, കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ വിഷയ പരിജ്ഞാനം എന്നിവ ഉള്‍പ്പെടും. ഓരോ വിഷയത്തിനും 25 ചോദ്യങ്ങള്‍ വീതമുണ്ടാകും, ഓരോ ചോദ്യത്തിനും 1 മാര്‍ക്ക് വീതമായിരിക്കും പരീക്ഷ.