ഇന്ത്യയിൽ ഇനി ഇ-പാസ്പോർട്ടിന് അപേക്ഷിക്കാം. 2024 ഏപ്രിൽ 1 മുതൽ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് അപേക്ഷിക്കാനാകുന്നത്. ഇപ്പോൾ പരിമിതമായ പാസ്പോർട്ട് ഓഫീസുകളിലാണ് ഇത് ലഭ്യമാകുന്നത്. എന്നാൽ അടുത്ത മാസങ്ങളിൽ ഇത് കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. കവർ പേജിൻ്റെ തലക്കെട്ടിന് താഴെയുള്ള സ്വർണ്ണനിറത്തിലുള്ള ചെറിയ ചിഹ്നമാണ് മറ്റ് പാസ്പോര്ട്ടില് നിന്ന് വ്യത്യസ്തമാക്കുന്നത്.
ഇത് സാധാരണ പാസ്പോർട്ടിൻ്റെ പകരക്കാരൻ അല്ലെങ്കിലും സുരക്ഷയും സുതാര്യതയും വർധിപ്പിച്ച്, അന്താരാഷ്ട്ര യാത്രകൾ കൂടുതൽ എളുപ്പവും കാര്യക്ഷമവുമാക്കുന്നതാണ് ലക്ഷ്യം.
ഇ-പാസ്പോർട്ടിൻ്റെ പ്രധാന സവിശേഷതകൾ
- മുൻ കവർ പേജിനുള്ളിൽ ഇലക്ട്രോണിക് ചിപ്പ്
- വിരലടയാളം, മുഖചിത്രം, ഐറിസ് സ്കാൻ ഉൾപ്പെടുന്ന ബയോമെട്രിക് വിവരങ്ങൾ
- പേര്, ജനനത്തീയതി, പാസ്പോർട്ട് നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ
- അധിക സുരക്ഷയ്ക്കായി എൻക്രിപ്റ്റുചെയ്ത കോൺടാക്റ്റ്ലെസ് ചിപ്പ്
- ഐസിഎഒ (International Civil Aviation Organization) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നു
- കൃത്രിമം ഉണ്ടാകാനുള്ള സാധ്യത പരമാവധി കുറയ്ക്കുന്നു
ഇ-പാസ്പോർട്ട് എങ്ങനെ അപേക്ഷിക്കാം?
നടപടിക്രമം:
1: ഔദ്യോഗിക Passport Seva Portal സന്ദർശിക്കുക.
2: പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ സൈൻ-ഇൻ ചെയ്ത് ഇ-പാസ്പോർട്ട് അപേക്ഷാ ഫോം പൂരിപ്പിക്കുക.
3: സമീപത്തെ Passport Seva Kendra (PSK) അല്ലെങ്കിൽ Post Office Passport Seva Kendra (POPSK) തിരഞ്ഞെടുക്കുക.
4: ഓൺലൈനായി അപേക്ഷാ ഫീസ് അടയ്ക്കുക.
5: തിരഞ്ഞെടുക്കുന്ന കേന്ദ്രത്തിൽ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യുക.