ഇന്ത്യയുടെ ശത്രുക്കൾ ക്രിസ്ത്യാനികളെന്ന് പറഞ്ഞ വിചാരധാര ബിജെപി തള്ളിക്കളയുമോ? മന്ത്രി റിയാസ്

news image
Apr 10, 2023, 4:51 am GMT+0000 payyolionline.in

കോഴിക്കോട്: വീടുകൾ സന്ദർശിക്കുന്ന ബി ജെ പി നേതാക്കൾക്ക് ആളുകൾ വിചാരധാര വായിച്ചാണ് മറുപടി നൽകുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിചാരധാര തളിക്കളയാൻ ബിജെപി തയ്യാറുണ്ടോയെന്ന് ചോദിച്ച അദ്ദേഹം ഗ്രഹാം സ്റ്റെയ്നെ ആക്രമിച്ചവരെ ബിജെപി തള്ളിപ്പറഞ്ഞില്ലെന്നും പറഞ്ഞു. ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നു. വിചാരധാരയിൽ ഇന്ത്യയുടെ ശത്രുക്കൾ ത്രിസ്ത്യാനികളെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ വിചാരധാരയുടെ ആശയത്തിൽ പ്രചോദിതമായിട്ടാണ് രാജ്യത്ത് ക്രിസ്ത്യാനികൾക്ക് എതിരെ ആക്രമണങ്ങൾ നടക്കുന്നത്. ക്രിസ്ത്യൻ സമൂഹത്തിലുള്ളവർക്ക് ചോദ്യം ചോദിക്കാനുള്ള അവസരമാണിത്. അക്രമികൾക്കെതിരെ കേസെടുക്കാൻ പോലും പലയിടത്തും പൊലീസ് തയാറാവുന്നില്ലെന്നും റിയാസ് വിമർശിച്ചു.

കേരളത്തിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും അടക്കം ക്രൈസ്തവ വിഭാഗങ്ങളെ തങ്ങളുമായി അടുപ്പിക്കുന്നതിൽ കൂടുതൽ നീക്കങ്ങൾ നടത്തുകയാണ് ബിജെപി. ക്രൈസ്തവ വിശ്വാസികളുടെ ഭവന സന്ദർശനം പോലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. ഇതിലൂടെ 2019 ൽ കിട്ടാതിരുന്ന സീറ്റുകൾ പിടിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. കേരളത്തിൽ ഈസ്റ്റർ ദിനത്തിൽ ഭവന സന്ദർശനം നടത്തുമ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമടക്കം ഈസ്റ്റർ ആശംസകളുമായി ബിജെപി നേതാക്കൾ സജീവമായിരുന്നു.

 

ഈസ്റ്റർ ദിനത്തിൽ സംഘടിപ്പിച്ച സ്നേഹ യാത്ര വൻ വിജയമെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ. അരമനകളിൽ നിന്നും വിശ്വാസികളുടെ വീടുകളിൽ നിന്നും വലിയ സ്വീകരണം കിട്ടിയത് മാറ്റത്തിന്റെ തെളിവാണെന്ന് നേതാക്കൾ പറയുന്നു. സ്നേഹ യാത്രയുടെ തുടർച്ചയായി വിഷു നാളിൽ സമീപത്തെ വീടുകളിലെ ക്രൈസ്തവ  വിശ്വാസികളെ ബിജെപി നേതാക്കളും പ്രവർത്തകരും വീടുകളിലേക്ക് ക്ഷണിക്കും. റബറിന്റെ താങ്ങുവില ഉയർത്തണമെന്ന ക്രൈസ്തവ സഭയുടെ ആവശ്യങ്ങളിൽ വൈകാതെ കേന്ദ്ര സർക്കാർ തീരുമാനം എടുക്കും. ബിജെപി നടപടി കാപട്യം എന്ന് വിശേഷിപ്പിക്കുമ്പോഴും ചില മത മേലധ്യക്ഷന്മാരുടെ മോദി അനുകൂല പ്രസ്താവനയിൽ ജാഗ്രതയിലാണ് സംസ്ഥാനത്തെ പ്രബല മുന്നണികളായ യുഡിഎഫും ബിജെപിയും. ബിജെപിയുടെയടക്കം സഭാവിരുദ്ധ നിലപാടുകൾ കൂടുതൽ തുറന്നു കാട്ടാനാണ് ഇരു മുന്നണികളുടെയും തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe