പയ്യോളി : ഇന്ദിരാ ഗാന്ധി  അനുസ്മരണത്തോടനുബന്ധിച്ച്  പയ്യോളിയിലെ എല്ലാ വാർഡ് ആസ്ഥാനങ്ങളിലും രാവിലെ 8 മണിക്ക് ഇന്ദിരാജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കുമെന്ന് പയ്യോളി മണ്ഡലം കമ്മറ്റി അറിയിച്ചു.
മണ്ഡലംതല അനുസ്മരണവും പുഷ്പാർച്ചനയും രാവിലെ 8.30 ന് പയ്യോളി കോൺഗ്രസ്സ് ഭവനിൽ നടത്തും. വൈകിട്ട് 4 മണിക്ക് തച്ചൻകുന്ന് പെട്രോൾ പമ്പിന് സമീപം ആരംഭിക്കുന്ന ഇന്ദിരാ സ്മൃതി യാത്ര കെ പി സി സി മെമ്പർ മOത്തിൽ നാണു മാസ്റ്റർ ഉദ്ഘാനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബ്ലോക്ക് ജില്ലാ നേതാക്കൾ സംബന്ധിക്കും.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            