കൊച്ചി: തുടർച്ചയായി അഞ്ചാംദിനവും സംസ്ഥാനത്ത് സ്വർണവില കൂടി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 13065 രൂപയും പവന് 1,04,520 രൂപയുമായി. എക്കാലത്തെയും ഉയർന്ന വിലയാണിത്.
18 കാരറ്റ് സ്വർണവില 25 രൂപ കൂടി 10840 രൂപയായി. വെള്ളി വില ഗ്രാമിന് അഞ്ച് രൂപ കൂടി 275 രൂപയായി. ഇന്നലെ സ്വർണം ഗ്രാമിന് 155 രൂപ വർധിച്ചിരുന്നു. പവന് 1240 രൂപ കൂടി 1,04,240 രൂപയായിരുന്നു വില.
ഇറാൻ, വെനിസ്വേല എന്നീ രാഷ്ട്രങ്ങളിലെ അമേരിക്കൻ ഇടപെടലും ഇറാനുമായി വ്യാപാരബന്ധമുള്ള രാഷ്ട്രങ്ങൾക്ക് ട്രംപ് 25 ശതമാനം പുതിയ താരിഫ് പ്രഖ്യാപിച്ചതും അടക്കമുള്ള ആഗോള രാഷ്ട്രീയസാഹചര്യങ്ങളാണ് സ്വർണ വില ഉയർത്തുന്ന പ്രധാനഘടകം.
ആഗോളവിപണിയിലും സ്വർണത്തിന് വില കുതിച്ചുയരുകയാണ്. സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,597.39 ഡോളറായി. 88.19 ഡോളറാണ് ഒറ്റയടിക്ക് കൂടിയത്. ഉയർന്നത്. 1.96 ശതമാനമാണ് വർധന. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 4,605.86 ഡോളറായി കുറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ ഒരുലക്ഷം കടന്ന സ്വർണവില പിന്നീട് കുറഞ്ഞ് പുതുവത്സര ദിനത്തിൽ 99,040 രൂപയായിരുന്നു. ജനുവരി അഞ്ചിന് വീണ്ടും ലക്ഷം കടന്ന് 1,00,760 രൂപയായി. ജനുവരി ഒമ്പത് മുതൽ തുടർച്ചയായി വില ഉയർന്നുകൊണ്ടിരിക്കുകയാണ്.
ഈ മാസത്തെ സ്വർണവില
1- 99,040 (ഈ മാസത്തെ കുറഞഞ നിരക്ക്)
2- 99880
3- 99600
4- 99600
5- 100760 (രാവിലെ)
5- 101080 (ഉച്ച)
5- 101360 (വൈകീട്ട്)
6- 101800
7- 102280 (രാവിലെ)
7- 101400 (ഉച്ച)
8 101200
9- 101720 (രാവിലെ)
9- 102160 (ഉച്ച)
10 103000
11 103000
12 104240
13 1,04,520 (ഈ മാസത്തെ ഉയർന്ന നിരക്കിൽ)
