കൊച്ചി: വിജയദശമി ദിനത്തില്‍ അക്ഷരലോകത്തേക്ക് പിച്ചവെച്ച് കുരുന്നുകള്‍. വിവിധ ക്ഷേത്രങ്ങളിലായി നിരവധി കുട്ടികളാണ് ഞായറാഴ്ച വിദ്യാരംഭം കുറിക്കുന്നത്.ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലു മുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. ഇരുപതിനായിരത്തിലേറെ കുരുന്നുകള്‍ ഇവിടെ ആദ്യക്ഷരം കുറിക്കുമെന്നാണ് ഭാരവാഹികള്‍ അറിയിച്ചത്.
സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടക്കുകയാണ്. കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം, എറണാകുളം ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം,വടക്കന്‍ പറവൂര്‍ മൂകാംബിക ക്ഷേത്രം, പാലക്കാട് ഹേമാംബിക ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം, ഞാങ്ങാട്ടിരി വള്ളുവനാടന്‍ മൂകാംബിക ഭഗവതി ക്ഷേത്രം, പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര ശ്രീ സരസ്വതി ക്ഷേത്രം, വര്‍ക്കല ശിവഗിരി ശാരദാമഠം സരസ്വതി ക്ഷേത്രം, കണ്ണൂര്‍ മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രം തുടങ്ങിയ സരസ്വതി ക്ഷേത്രങ്ങളിലെ വിദ്യാരംഭം ഏറെ പ്രസിദ്ധമാണ്. കേരളത്തിലെ ചെറുതും വലുതുമായ മിക്ക ക്ഷേത്രങ്ങളിലും ഇന്ന് വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.