തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് ഇന്ന് പൂർണ പരിഹാരമാകുമെന്ന പ്രതീക്ഷയിൽ കെഎസ്ഇബി. കൂടംകുളത്തെയും മൂഴിയാറിലെയും തകരാർ ഉച്ചയോടെ പരിഹരിക്കുന്നതോടെ ഇന്ന് സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം വേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടൽ. അപ്രതീക്ഷിതമായി വൈദ്യുതി പ്രതിസന്ധി നേരിട്ടതോടെ ഇന്നലെ കെഎസ്ഇബി സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.