ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശതെരഞ്ഞെടുപ്പ്,മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ എകെ ആന്‍റണി,ഉപദേശം സ്വീകരിക്കാം,തളളാം

news image
Jan 9, 2025, 7:01 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് നേതാക്കള്‍  അധികം എടുത്തു ചാടരുതെന്ന് എകെആന്‍റണി.ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം ആകണം.അനവസരത്തിലെ ചർച്ച വേണ്ട.മുഖ്യമന്ത്രി ആകാൻ ഉള്ള പൊരിനെതീരെയാണ് ആന്‍റണിയുടെ വിമര്‍ശനം.നിയമ സഭ തെരഞ്ഞെടുപ്പ് ചർച്ച പിന്നീട് മതി .2026 അവിടെ നിൽക്കട്ടെ.തന്‍റെ  ഉപദേശം സ്വീകരിക്കാം തള്ളാം.തീരുമാനം എടുക്കേണ്ടത് സുധാകരനും സതീശനും എല്ലാം ആണെന്നും അദ്ദേഹം പറഞ്ഞു

ഒന്നിലധികം ഗ്രൂപ്പുകൾ മാറി സംസ്ഥാന കോൺഗ്രസ്സ് സതീശൻ ചേരിയും സതീശൻ വിരുദ്ധ ചേരിയുമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എകെആന്‍റണിയുടെ പ്രതികരണം.. ഉപതെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ ജയങ്ങളും ഗ്രൂപ്പിനതീതമായുള്ള യുവാക്കളുടെ പിന്തുണയും നിയമസഭായിലെ പ്രകടനവുമെല്ലാം സതീശനെ കൂടുതൽ കരുത്തർനാക്കുന്നു. ഇത് മുന്നിൽ കണ്ടാണ് കെ സുധാകരനും രമേശും കൂടുതൽ അടുക്കുന്നത്, ആ നിരയിൽ കെ മുരളീധരനും ശശിതരൂരും കൂടിയുണ്ട്.

ദീർഘനാളായി മുഖം തിരിച്ച എൻഎസ്എസ് പിണക്കം വിട്ടത് ചെന്നിത്തലക്ക് ഒരു രണ്ടാം വരവിന് ഊർജ്ജമേകുന്നു. എന്നാൽ നായർ ബ്രാൻഡിലൊതുക്കപ്പെടുമെന്ന പഴയപേടി ഇപ്പോഴും ബാക്കിയുണ്ട്. പാർട്ടി പുനസംഘടനയിൽ കരുത്ത് കാണിക്കാനുള്ള നീക്കം സതീശൻ വിരുദ്ധചേരി ശക്തമാക്കുന്നു. കെപിസിസി അധ്യക്ഷൻ മാറേണ്ടെന്ന് പറഞ്ഞ് സുധാകരനെ ഒപ്പം നിർത്തിക്കഴിഞ്ഞു ചെന്നിത്തലയും മുരളിയും തരൂരം. എതിർവിഭാഗം കരുത്താർജ്ജിക്കാൻ ശ്രമിക്കുമ്പോഴും നേരിട്ട് പടവെട്ടാനില്ല വിഡി. സുധാകരനെ മാറ്റാനുള്ള നീക്കത്തിന് ചുക്കാൻ പിടിക്കുന്നില്ല, എല്ലാം ദില്ലിക്ക് വിട്ട് മാറിനിന്നാണ് നീക്കം.

ചെന്നിത്തലയുടെ പഴയ വിശ്വസ്തരെയടക്കം ഒപ്പമെത്തിക്കാനായതാണ് സതീശൻറെ നേട്ടം. ലീഗ് പൂർണ്ണമായും സതീശനൊപ്പം തന്നെ. മുനമ്പം പ്രശ്നം വഷളാകാതെ പോകാൻ കാരണം സതീശൻറെ ഇടപെടലാണെന്ന് യുഡിഎഫ് യോഗത്തിലെ കുഞ്ഞാലിക്കുട്ടിയുടെ പുകഴ്ത്തൽ കൃത്യമായ സന്ദേസമാണെന്ന വിലയിരുത്തലുമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe