ഇരിങ്ങൽ: റിട്ടയേർഡ് ഇന്ത്യൻ ആർമി ക്യാപ്റ്റൻ കീളന്നൂർ വേലായുധൻ (82) അന്തരിച്ചു. ഇരിങ്ങൽ സ്വദേശിയായ അദ്ദേഹം ദീർഘകാലം സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. സംസ്കാരം നാളെ അഴീക്കൽ കടവിനു സമീപമുള്ള വീട്ടുവളപ്പിൽ നടക്കും.
ആവിക്കൽ യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപിക ശ്യാമളയാണ് ഭാര്യ. മക്കൾ: ജിഷ രതീഷ് (ചെന്നൈ), ജിമേഷ് (ബഹറിൻ). മരുമക്കൾ: രതീഷ് (കോഴിക്കോട്), അഞ്ജന (മൂടാടി).
സഹോദരങ്ങൾ: നാണു (റിട്ട. ഡി.ഇ.ഒ ഓഫീസ്, വടകര), രാഘവൻ (റിട്ട. ഇന്ത്യൻ റെയിൽവേ), ശിവദാസൻ (റിട്ട. ഇന്ത്യൻ റെയിൽവേ), ഗംഗാധരൻ (റിട്ട. കേരള പോലീസ്), വിജയൻ (റിട്ട. ആർമി), രമേശൻ, സുധ (പൂനെ), പ്രേമലത (വള്ളിക്കാട്).
