വടകര: വടകരയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് പരിക്ക്. വടകര ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപം ഇന്ന് രാവിലെയോടെയാണ് അപകടം. തൃശ്ശൂര്‍ നീലിപ്പാറ സ്വദേശി കാട്ടാക്കട ഇസ്മായില്‍ ഇബ്രാഹിമിനാണ് (21) പരിക്കേറ്റത്. ചെന്നൈ മൈല്‍ നിന്നും വീണ യുവാവിനെ റെയില്‍വേ ട്രാക്കിന് സമീപം നാട്ടുകാരാണ് യുവാവിനെ കണ്ടെത്തിയത് വടക്കാഞ്ചേരിയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടയിലാണ് അപകടം. കണ്ണൂര്‍ ചാലില്‍ ഐ ടി ഐ വിദ്യാര്‍ത്ഥിയാണ് ഇബ്രാഹിം. തിരക്കിനിടെ ട്രെയിനിന്റെ വാതിലിന്റെ ഭാഗത്ത് നിന്ന യുവാവ് യാത്രയ്ക്കിടെ അബദ്ധത്തില്‍ കൈവിട്ട് വീണതാകാമെന്നാണ് നിഗമനം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ വടകര ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.