ഇരിട്ടി: ജോലിക്കിടയിൽ ഷോക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. ചാവശ്ശേരി മണ്ണോറയിലെ വിളകണ്ടത്തിൽ വി.ജി. സാബുവാണ് മരിച്ചത്.
കീഴൂരിൽ വച്ച് ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ഷോക്കേറ്റ സാബുവിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.