ഇറ്റലിയിൽ പറന്നുയർന്ന വിമാനം തീപിടിത്തത്തെ തുടർന്ന് തിരിച്ചിറക്കി

news image
Nov 11, 2024, 4:24 pm GMT+0000 payyolionline.in

റോം: ഇറ്റലിയിലെ റോമിലെ ഫിയുമിസിനോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഹൈനാൻ എയർലൈൻസ് വിമാനം തീപിടിത്തത്തെ തുടർന്ന് തിരിച്ചിറക്കി. ചൈനയിലെ ഷെൻഷെനിലേക്ക് പോവുകയായിരുന്ന വിമാനം, പക്ഷി ഇടിച്ച് എഞ്ചിൻ തകരാറിലായതിനെ തുടർന്ന് തീപിടിക്കുകയായിരുന്നു. വിമാനത്തിലെ 249 യാത്രക്കാർക്കും 16 ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. ഷെൻഷെനിലേക്ക് പുറപ്പെട്ട ഡ്രീംലൈനർ 787-9 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.

പ്രാദേശിക സമയം രാവിലെ 9:55നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. യാത്രക്കാർക്കുണ്ടായ അസൗകര്യങ്ങളിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് എയർലൈൻ അറിയിച്ചു.ബോയിംഗ് 787 ഡ്രീംലൈനർ കടലിൽ ഇന്ധനം ഒഴുക്കിയ ശേഷം സുരക്ഷിതമായി ഫിയുമിസിനോയിലേക്ക് മടങ്ങി തിരിച്ചിറക്കി.  വിമാനം ഉയർന്നുപൊങ്ങിയതിന് ശേഷം വലത് എഞ്ചിനിൽ തീജ്വാലകൾ കാണുകയായിരുന്നു. തുടർന്ന് തിരിച്ചിറക്കാനുള്ള നടപടി സ്വീകരിച്ചു. നാശനഷ്ടത്തിൻ്റെ വ്യാപ്തി വിലയിരുത്താൻ സമഗ്രമായ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe