തൃശൂർ: ടിപ്പർ ലോറിയിടിച്ച് ഇലക്ട്രിക് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം . ദേശീയപാത 66 ചെന്ത്രാപ്പിന്നിയിലാണ് സംഭവം . കയ്പമംഗലം സ്വദേശി ചൂലുക്കാരൻ സെയ്തുമുഹമ്മദ് (89) ആണ് മരിച്ചത്. കാളമുറിയിലെ സി ജെ ആൻഡ് കമ്പനി ബെഡ് എംബോറിയം ഉടമയാണ്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടo.
സെയ്തുമുഹമ്മദ് സഞ്ചരിച്ചിരുന്ന ഇലക്ട്രിക്ക് സ്കൂട്ടറിന് പിറകിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. തെറിച്ച് റോഡിലേക്ക് വീണ സെയ്തുമുഹമ്മദിന്റെ ദേഹത്ത് കൂടെ ടിപ്പർ ലോറി കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 50 വർഷത്തിലധികമായി കാളമുറിയിലെ വ്യാപാരിയാണ് സി.ജെ. സെയ്തുമുഹമ്മദ്. ദേശീയപാത നിർമ്മാണ കമ്പനിയുടെ ലോറിയാണ് അപകടമുണ്ടാക്കിയത്.