ഇളവ് നൽകരുത് എന്ന് പൊലീസ്; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹര്‍ജിയിൽ ഇന്ന് വിധി

news image
Oct 24, 2024, 4:51 am GMT+0000 payyolionline.in

തിരുവനന്തപുരം: എല്ലാ തിങ്കളാഴ്ചയും മ്യൂസിയം സ്റ്റേഷനിൽ ഹാജരാകണം എന്ന ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിക്കൊണ്ടുള്ള പാലക്കട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. തിരുവനന്തപുരം സിജെഎം കോടതി ആണ് വിധി പറയുക. രാഹുലിന്‌ ഇളവ് നൽകരുത് എന്ന റിപ്പോർട്ടാണ് പോലീസ് നൽകിയത്. ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും എന്നായിരുന്നു പോലീസ് നിലപാട്. സ്ഥാനാർഥി ആയിട്ടും പോലീസ് തന്നെ വേട്ടയാടുക ആണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് ഇളവ് തേടിയിരിക്കുന്നത്. ഇതിനെ എതി‍ർത്ത പൊലീസ്  ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്ഥാനാർഥി എന്ന നിലക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹർജി നൽകിയത്.

പൂരം കലക്കൽ ഗൂഢാലോചനക്കെതിരെയാണ് താൻ സമരം ചെയ്തതെന്നും തന്നെ സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് വിളിക്കുന്നത് എന്തുകൊണ്ടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. രാഹുലിൻറെ അപേക്ഷയിൽ തിരുവനന്തപുരം സിജെഎം കോടതി നാളെ ഉത്തരവിടും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe